കെ. എച്ച് .എന്‍ .എ കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്ക് ആയുള്ള ധാരാളം മത്സരങ്ങള്‍ ജൂലൈ 1 മുതല്‍ 4 വരെ നടത്തുന്നതാണ്. എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള മത്സരങ്ങള്‍ ആണ് ചില്‍ഡ്രന്‍സ് കമ്മിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്. പെയിന്റിംഗ്, കളറിംഗ്, രാമായണം പ്രശ്നോത്തരി, സ്പെല്ലിംഗ് ബീ, ക്ലാസിക്കല്‍ മ്യൂസിക്, സിനിമാറ്റിക് ഡാന്‍സ്, പ്രസംഗ മത്സരങ്ങള്‍ എന്നിവ അടങ്ങിയ ധാരാളം മത്സരങ്ങള്‍ മത്സരാര്‍ത്ഥികളുടെ അഭിരുചിക്ക് അനുസരിച്ച് തിരഞ്ഞ് എടുക്കാവുന്നതാണ്. മത്സരങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് ആകര്‍ഷകമായ ധാരാളം സമ്മാനങ്ങളും അടങ്ങിയ കണ്വെന്ഷന് ദിനങ്ങള്‍ സമ്മാനിക്കും. സിന്ധു നായര്‍ ചെയര്മാന് ആയിട്ടുള്ള കമ്മിറ്റിയാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.
മത്സരങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ കെ.എച്ച്.എന്‍.എ വെബ്സൈറ്റില്‍ ലഭ്യമാണ്. കെ.എച്ച്.എന്‍.എ കണ്വെന്ഷന് ചില്‍ഡ്രന്‍സ് കമ്മിറ്റിയുമായി ബന്ധപ്പെടാന്‍ താഴെ പറയുന്ന ഇമെയിലിലോ,ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
childrenscommitte@namaha.org
sindhunair@yahoo.com
സിന്ധു നായര്‍-703-624-1393