രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാര
സംഭവമെന്ന ചിത്രത്തില്‍ തമിഴ് നടന് സിദ്ധാര്ഥിന്റെത് വ്യത്യസ്ത
വേഷമായിരിക്കുമെന്ന് നടന് ദിലീപ്.
പ്രിയപ്പെട്ടവരെ,
കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്കിനു നല്കിയ സ്വീകരണത്തിനു
വാക്കുകള്‍ക്കതീതമായ നന്ദി,ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്കും
നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം
ചെയ്യുന്നത് സിദ്ധാര്‍ത്ഥാണ് ഈ പോസ്റ്ററിലെ താരം!
ബോയ്സില് തുടങ്ങി,രംഗ് ദേബസന്തിയിലും,ജിഗര്‍ത്താണ്ടയിലും
സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്തമുഖങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്,ഒരുപക്ഷെ
അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്! എന്റെ
വളരെ നല്ല സുഹൃത്തായ് തീര്‍ന്ന സിദ്ധാര്‍ത്ഥിന്റെ ഈ പോസ്റ്റര്‍
നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു,അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച്
നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം.എല്ലാവര്ക്കും പൊങ്കല്‍ദിന ആശസകളോടെ,
സ്വന്തം ദിലീപ്.