ജനുവരി 6 ശനിയാഴ്ച വൈകുന്നേരം 4മണി മുതല്‍ 9മണി വരെ ഗ്ലെന്‍ ഓക്സ്
ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ആഘോഷപരിപാടികള്‍
ക്രമീകരിച്ചിരുന്നത്. അബിഗെയ്ല്‍ വര്‍ഗീസ് ബൈബിള്‍ വായിച്ചു. ജോണ്‍
താമരവേലില്‍ സ്വാഗതം പറഞ്ഞു. ഫാ. ജോണ്‍ തോമസ് അധ്യക്ഷ പ്രസംഗം നടത്തി.
തോമസ് ജോണും ലിസി ജേക്കബും പ്രോഗ്രാം കോ ഓര്‍ഡിനേറ്റേഴ്സിനെ
സ്റ്റേജിലേക്ക് ക്ഷണിച്ചു. തോമസ് വര്‍ഗീസ് കൃതജ്ഞത പറഞ്ഞു. ക്രിസ്മസ്
ഫാദറിന്റെ വരവും കാരള്‍ ഗാനങ്ങളും റാഫിള്‍ നറുക്കെടുപ്പും പരിപാടികളെ
ശ്രദ്ധേയമാക്കി.
വിവിധ ഇടവകകള്‍ അവതരിപ്പിച്ച ക്രിസ്മസ് കലാപരിപാടികള്‍ക്ക് പുറമേ കൗണ്‍സില്‍ ക്വയറിന്റെ ക്രിസ്മസ് ഗാനങ്ങളും ഹൃദ്യമായി.
പ്രസിഡന്റ് ഫാ. ജോണ്‍ തോമസ്, സെക്രട്ടറി തോമസ് വര്‍ഗീസ്, ട്രഷറര്‍ ജോണ്‍
താമരവേലില്‍, ക്വയര്‍ ഡയറക്ടര്‍ വെരി. റവ. പൗലോസ് ആദായി കോര്‍
എപ്പിസ്കോപ്പ തുടങ്ങിയവര്‍ പരിപാടികളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി
പ്രവര്‍ത്തിച്ചു. തോമസ് ജോണ്‍, ലിസി ജേക്കബ് എന്നിവര്‍ പരിപാടികളുടെ
കോഓര്‍ഡിനേറ്റര്‍മാരായിരുന്നു. ജോസഫ് പാപ്പനായിരുന്നു ക്വൊയര്
മാസ്റ്റര്‍. ഫെനു മോഹനും മിനി കോശിയും ക്വൊയര്
കോഓര്‍ഡിനേറ്റര്‍മാരായി.
വൈസ് പ്രസിഡന്റുമാരായ വെരി. റവ. ഡോ.പി എസ് സാമുവല്‍ കോര്‍ എപ്പിസ്കോപ്പ,
വെരി റവ. ഡോ. എം യോഹന്നാന് ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പ, വെരി റവ ഡോ
വര്‍ഗീസ് പ്ലാംതോട്ടം കോര്‍ എപ്പിസ്കോപ്പ, വെരി റവ. പൗലോസ് ആദായി കോര്‍
എപ്പിസ്കോപ്പ, വെരി റവ. യേശുദാസന് പാപ്പന് കോര്‍ എപ്പിസ്കോപ്പ, റവ. ഡോ.
സി കെ രാജന്, ഫാ.തോമസ് പോള്‍, ഫാ.ജോര്‍ജ് മാത്യു, ഫാ. ഗ്രിഗറി വര്‍ഗീസ്,
ഫാ. ജോര്‍ജ് ചെറിയാന് എന്നിവര്‍ക്കൊപ്പം അസി. വികാരി ഫാ. എബി ജോര്‍ജും
പരിപാടികള്‍ക്ക് നേതൃത്വം നല്കി.