ചൈനക്കെതിരായ
സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗമാണ് ഇന്ത്യയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി
കോടിയേരി ബാലകൃഷ്ണന്. സിപിഎം എറണാകുളം ജില്ലാസമ്മേളനത്തില്‍
സംസാരിക്കുകയായിരുന്നു അദേഹം. സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ചൈനയെ
തകര്‍ക്കാനാണ് അമേരിക്ക ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളുടെ അച്ചുതണ്ട്
രൂപീകരിച്ചത്.
രാജ്യാന്തരവിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്ന ചൈനയുടെ
പ്രഖ്യാപനമാണ് ഈ രാജ്യങ്ങളെ ഒന്നിപ്പിച്ചത്. ഉത്തരകൊറിയ സൈനികശക്തി
വര്‍ധിപ്പിക്കുന്നത് നിലനില്പ്പിനുവേണ്ടിമാത്രമാണെന്നും കോടിയേരി
രാജ്യാന്തരവിഷയങ്ങളിലെ നിലപാടുകള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ സിപിഎമ്മിനെതിരെ
കുപ്രചരണം നടത്തുന്നത് സാമ്രാജ്യത്വപക്ഷപാതമുള്ളവരാണ്. മറ്റേതെങ്കിലും രാജ്യത്തെ
കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നും കോടിയേരി
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല