ആര്.എസ്.എസ് ഭരണത്തില്‍ തൊഗാഡിയക്ക് പോലും രക്ഷയില്ലന്ന് പിണറായി വിജയന്
Published on 17 January, 2018
കായംകുളം: രാജ്യത്ത് അരക്ഷിതാവസ്ഥ
വര്‍ധിക്കുകയാണെന്നും ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള ഭരണത്തില്‍ സ്വന്തം
പക്ഷത്തുള്ള തൊഗാഡിയക്ക് പോലും രക്ഷയില്ലാത്തത് ദുരൂഹത
വര്‍ധിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി
വിജയന്.
ന്യൂനപക്ഷങ്ങളെയും പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെയും നോട്ടമിട്ടവരുടെ
ശ്രദ്ധ ഇപ്പോള്‍ എങ്ങോട്ടാണെന്നും പിണറായി ചോദിച്ചു.
സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്ത്
ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. സംസ്ഥാനങ്ങളെ
ദുര്‍ബലപ്പെടുത്തണമെന്ന ആര്.എസ്.എസ് നയമാണ് നടപ്പാക്കുന്നത്. സംസ്ഥാനങ്ങളുടെ
വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന പ്ലാനിങ് ബോര്‍ഡ് ഇല്ലാതാക്കിയത് ഇതിന്റെ
ഭാഗമാണ്. പാര്‍ലമെന്ററി സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും പിണറായി
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല