ആഡംബര കാര്‍ വ്യാജ
വിലാസത്തില്‍ പുതുച്ചേരിയില്‍ റജിസ്ട്രേഷന് ചെയ്ത് നികുതി വെട്ടിച്ച കേസില്‍
അമലപോളിന് മുന്‍കൂര്‍ ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ടിലാണ് ഹൈക്കോടതി ജാമ്യം
അനുവദിച്ചത്. അന്വേഷണ സംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന്
ഹാജരാകണമെന്നും നടിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പുതുച്ചേരി വ്യാജ
രജിസ്ട്രേഷന് കേസില്‍ ക്രൈം ബ്രാഞ്ച് വീണ്ടും അമല പോളിനെ ചോദ്യം ചെയ്യുമെന്ന്
റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ
സമീപിച്ചത്. അതേ സമയം അമല പോളിനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം
ചെയ്യും.
നേരത്തേ നടന്ന ചോദ്യം ചെയ്യലില്‍ അമലയുടെ മൊഴികളില്‍
വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ക്രൈം ബ്രാഞ്ച് നടിയെ വീണ്ടും ചോദ്യം
ചെയ്യാന്‍ ഒരുങ്ങുന്നത്. പുതുച്ചേരിയില്‍ വീട് വാടകയ്ക്ക് എടുത്തത് ഓഷോയുടെ
ആശ്രമം സന്ദര്‍ശിക്കാനാണെന്നും അവിടെ സഹോദരനും സഹോദരന്റെ സുഹൃത്തുക്കളുമാണെന്ന്
അമല മൊഴി നല്‍കിയിരുന്നു.
സത്യവാങ്മൂലം നല്കിയ നോട്ടറിയെ തനിക്ക്
അറിയില്ലെന്നും അമല തന്റെ മൊഴിയില്‍ പറഞ്ഞു. വാടക വീടിന്റെ രേഖകള്‍ ഹാജരാക്കാന്‍
ആവശ്യപ്പെട്ടപ്പോള്‍ അതിന് കുറച്ച് കൂടി സമയം നല്‍കണമെന്ന് അമല പോള്‍
പറഞ്ഞിരുന്നു. രേഖകള്‍ കൈമാറാന്‍ അമല മടി കാണിച്ചതും ഒരിക്കല്‍ കൂടി ചോദ്യം
ചെയ്യാന്‍ ക്രൈം ബ്രാഞ്ചിനെ പ്രേരിപ്പിച്ചു.
താഴ്ന്ന നിലവാരത്തിലുള്ള വീട്ടില്‍
എന്തിനാണ് താമസിച്ചത് എന്ന് ചോദ്യത്തിന് അമല വ്യക്തമായ മറുപടി നല്‍കിയില്ല.
അമലയുടെ മൊഴികളില്‍ വ്യക്തതയില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഭയന്നാണ് അമല വീണ്ടും ഹൈക്കോടതിയെ
സമീപിച്ചത്.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അമല പോളിനെ ചോദ്യം ചെയ്ത്
വിട്ടയച്ചിരുന്നു