ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ള പ്രതികള്‍ ഏറണാകുളം സിബിഐ
കോടതിയില്‍ ഹാജരായി. വിചാരണ നടപടിയുടെ ഭാഗമായാണ് പ്രതികള്‍ കോടതിയില്‍ എത്തിയത്.
കേസില്‍ 25ആം പ്രതിയാണ് പി ജയരാജന്.
കൊലയ്ക്ക് വേണ്ട സഹായങ്ങള്‍
ചെയ്തുകൊടുത്തു എന്നതാണ് ജയരാജനെതിരായ സിബിഐ കുറ്റപത്രം. മധുസൂദനന്, ജിതേഷ്,
സജിത്ത് തുടങ്ങിയവരും രണ്ടാം കുറ്റപത്രത്തില്‍ പ്രതികളാണ്. 2014 സെപ്തംബര്‍
ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം
മനോജിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി വടിവാളിന്
വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.