ഫഹദ്
ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന ചിത്രത്തെ പ്രശംസിച്ച്
സത്യന് അന്തിക്കാട്. ഇങ്ങനെയൊരു സിനിമ ആദ്യമാണെന്നും ഫഹദിന്റെ സാന്നിധ്യമാണ്
കാര്‍ബണിന്റെ ശക്തിയെന്നും സത്യന് പറയുന്നു.
സത്യന്റെ കുറിപ്പ് വായിക്കാം.
പേരിന്റെ കൂടെ ഒരു കാടുണ്ട് എങ്കിലും യഥാര്‍ത്ഥ കാട്ടില്‍ കയറാന്‍
എനിക്കിതു വരെ ധൈര്യമുണ്ടായിട്ടില്ല. `ഭാഗ്യദേവത' മുതല്‍ തുടര്‍ച്ചയായി നാലു
ചിത്രങ്ങളുടെ ക്യാമറാമാനായി വേണു വന്നപ്പോഴാണ് കാടിന്റെ കഥകള്‍ ഞാന്‍ കേട്ടു
തുടങ്ങിയത്. ഒരു പാടു തവണ കാടുകളില്‍ സഞ്ചരിച്ചിട്ടുള്ള വേണു തന്റെ കാടനുഭവങ്ങള്‍
എന്നോടു പറയുമായിരുന്നു.
വേണുവിന്റെ വനയാത്ര ഇന്നലെ നേരില്‍ കണ്ടു.
കാര്‍ബണ്‍ എന്ന സിനിമ. നമ്മള് പോലും അറിയാതെ സിബി എന്ന ഭാഗ്യാന്വേഷിക്കൊപ്പം വേണു
നമ്മളെ കാട്ടില്‍ പിടിച്ചിരുത്തുന്നു. മഞ്ഞും മഴയും തണുപ്പും ഏകാന്തതയുമൊക്കെ
നമ്മളും അനുഭവിക്കുന്നു. ഇടയ്ക്കെങ്കിലും ഇത്തരം സിനിമകള്‍ ഉണ്ടാകണം. എങ്കില്‍
മാത്രമേ വ്യത്യസ്തത എന്തെന്ന് നാം തിരിച്ചറിയൂ.
ഫഹദ് ഫാസില്‍ എന്ന
നടന്റെ സാന്നിധ്യമാണ് കാര്‍ബണിന്റെ ഏറ്റവും വലിയ ശക്തി. നോട്ടം കൊണ്ടും ചലനങ്ങള്‍
കൊണ്ടും മിന്നിമറയുന്ന ഭാവാഭിനയം കൊണ്ടും ഫഹദ് വീണ്ടും പ്രേക്ഷകരെ
കൈയ്യിലെടുക്കുന്നു. മംമ്തയും കൊച്ചുപ്രേമനും മണികണ്ഠനുമൊക്കെ കാട്ടിനുള്ളില്‍
നമ്മുടെ കൂട്ടുകാരാകുന്നു. വേണുവിനും വേണുവിന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം നിന്ന
കെ.യു,മോഹനും വിശാല്‍ ഭരദ്വാജിനും ബീനാ പോളിനും മറ്റെല്ലാവര്‍ക്കും എന്റെ
അഭിനന്ദനം, സ്നേഹം.