ഡാളസ്: ഡാളസ് കേരള അസോസിയേഷന് ആദ്യകാല
പ്രവത്തകനും ഡാളസ് കേരള ലിറ്റററി സൊസൈറ്റി മെമ്പറും ഡാളസിലെ സാമൂഹ്യ-
സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ജയ്ഹിന്ദ് വാര്‍ത്തയുടെ റിജിയണല്‍
ഡയറക്ടറും ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) അംഗവുമായിരുന്ന
ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി. .
പോത്താനിക്കാട് പരേതരായ
മഠത്തിക്കുടിയില്‍ മാര്‍ക്കോസിന്റെയും കുഞ്ഞമ്മയുടെയും മകനാണ്.സെന്റ്
മേരീസ് മലങ്കര ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് , കാരോള്‍ട്ടന്‍
(ഡാളസ്) ചര്‍ച്ച അംഗമാണ്
നവംബര്‍ അവസാന വാരമാണ് കേരളത്തിലേക്ക് ചികിത്സക്കായി പോയത്. കോലഞ്ചേരി
മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജനുവരി 22 ഞയാറാഴ്ച രാവിലെ
അന്ത്യം സംഭവിക്കുകയായിരുന്നു.
സംസ്കാരം ജനുവരി 23 ചൊവ്വാഴ്ച ഉച്ചയ്ക്ക്
ഒന്നിന് പോത്താനിക്കാട് ആയംകര സെന്റ് ജോര്‍ജ് ബഥേല്‍ പള്ളിയില്‍.
ഭാര്യ: പരേതയായ പെണ്ണമ്മ ഏലിയാസ്.
മക്കള്‍: അരുണ്‍ മാര്‍ക്കോസ്,(ഡാളസ്)
സിന്ധ്യ വര്‍ഗീസ്.(ഡാളസ്)
മരുമക്കള്‍: ബെറ്റിപോള്‍, ലെസ്ലി വര്‍ഗീസ്.
കൊച്ചുമക്കള്‍: ചെല്‍സി, ആര്യ, ഏവ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: (പോള്‍-കേരള: 9447821996 , ജൂബി-യുഎസ്എ: 7472168210