Image

ഫാസിസത്തിന്റെ ഇരുള്‍ പരക്കുന്ന നാളുകള്‍ (ബിജോ ജോസ് ചെമ്മാന്ത്ര)

Published on 22 January, 2018
ഫാസിസത്തിന്റെ ഇരുള്‍ പരക്കുന്ന നാളുകള്‍ (ബിജോ ജോസ് ചെമ്മാന്ത്ര)
സമീപകാലത്ത് രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെടുന്ന പദമാണ് ‘ഫാസിസം’. പൌരന്റെ സ്വാതന്ത്ര്യവും, സ്വകാര്യതയും, അവകാശങ്ങളും, അധികാരമുപയോഗിച്ച് സ്വേച്ഛാധിപത്യപരമായി നിയമം മൂലവും അല്ലാതെയും കവര്‌ന്നെടുക്കുന്നതാണ് ഫാസിസമായി കരുതപ്പെടുന്നത്. മുസ്സോളിനിയില്‍ തുടങ്ങി ഹിറ്റ്‌ലറിലൂടെയും സുഹാര്‍ത്തൊയിലൂടയുമൊക്കെ ശക്തിയാര്‍ജ്ജിച്ച ഫാസിസം പുതിയ രൂപത്തിലും ഭാവത്തിലും ഇപ്പോഴും ജനാധിപത്യത്തില്‍ ഒരു നിഴലെന്ന പോലെ പിന്തുടരുന്നു. മാറ്റമാഗ്രഹിക്കുന്ന ജനതയ് മുന്നിലേക്ക് സര്വ്വഥാ യോഗ്യനെന്ന്ധരിപ്പിച്ച് ഒരു ഏകാധിപതിയെ അവതരിപ്പിക്കുകയും ക്രമേണെ ഫാസിസത്തിന്റെക പാതയിലേക്ക്  ജനതയെ നയിക്കുകയുമാണ് ഇത്തരം ഭരണകൂടം ചെയ്യുന്നത്. തങ്ങള്‍ക്ക് അപ്രിയമായ വിശ്വാസ സംഹിതകളെ ഇല്ലായ്മ ചെയ്തു കൊണ്ടും അനഭിമതരായ ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടും ശോഭനമായ ഒരു നവലോകം കെട്ടിപ്പെടുക്കാനാകുമെന്ന വ്യാജ പ്രചരണമാണ് ഇവര്‍ തുടക്കത്തില്‍ മുന്നോട്ടു വയ്ക്കുന്നത്. ജനാധിപത്യത്തിന്റെ മറവിലൂടെ പൊതുബോധത്തില്‍ ക്രമേണെ പ്രവേശിച്ച് എല്ലാം പൊതുനന്മക്കാണെന്ന പ്രതീതിയുണ്ടാക്കി നിയന്ത്രണങ്ങള്‍ അടിച്ചേല്പ്പിക്കുകയും അങ്ങനെ സാമൂഹ്യ ജീവിതത്തെതന്നെ തകര്‍ക്കുന്നു.

കപട ദേശീയ വികാരം ഉണര്‍ത്തിാണ് ആദ്യം മനുഷ്യ മനസ്സിലേക്ക്ഫാസിസത്തിന്റെ  വിത്തുകള്‍ പാകപ്പെടുന്നത്. മതത്തിന്റെകയും വംശീയതയുടെയും വിദ്വേഷം കുത്തിനിറച്ച്  ചിന്തയെ  വികലമാക്കുന്നു.  ഇത്തരം ചിന്തകള്‍ ഭാവിയിലുണ്ടായേക്കാവുന്ന വര്ഗ്ഗീയ കലാപങ്ങള്‍ക്കും കൂട്ടക്കുരുതികള്‍ക്കും വെടിമരുന്ന് നിറയ്ക്കുകയാണ് ചെയ്യുന്നത്. ഭരണകൂടം തന്നെ പൊതുതാല്പ്പുര്യങ്ങള്‍ തീരുമാനിക്കുന്നു. മനുഷ്യാവകാശങ്ങളെ  ഹനിച്ചുകൊണ്ടും സാമുഹ്യ ജീവിതത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുമാണ് ഫാസിസം ശക്തിയാര്ജ്ജി ക്കുന്നത്. ഇങ്ങനെ സമൂഹം എന്ത് സംസാരിക്കണമെന്നും, കാണണമെന്നും, ധരിക്കണമെന്നും, ഭക്ഷിക്കണമെന്നും നിശ്ചയിക്കപ്പെടുന്നു.

ഉന്നത വിദ്യാഭ്യാസവും മാനവ ശേഷിവികസനവുമാണ്ഫാസിസം ഉന്നം വെയ്ക്കുന്ന മറ്റ് മേഖലകള്‍!. സ്വതന്ത്ര ചിന്തയും അറിവും സ്വായത്തമാക്കിയ ബുദ്ധി ജീവികളും ചിന്തകരും എപ്പോഴും ഫാസിസ്റ്റ് ഭരണകൂടത്തെ അലോസരപ്പെടുത്തുന്നു. തങ്ങളെ വിമര്ശിിക്കുന്ന വാര്ത്താ മാധ്യമങ്ങളെ വേട്ടയാടി ആവിഷ്കാര സ്വാതന്ത്ര്യത്തെ അവര്‍ മൂക്കുകയറിടുന്നു. പല വളഞ്ഞ വഴികളിലൂടെയും നീതിന്യായ വ്യവസ്ഥയെ തങ്ങളുടെ വരുതിയിലാക്കുവാന്‍ ഫാസിസ്റ്റ് ഭരണ കൂടങ്ങള്‍ക്ക് കഴിയാറുണ്ട്. തങ്ങളുടെ നിലപാടുകളെ ചോദ്യം ചെയ്യുന്ന സിനിമകളും സാഹിത്യ സൃഷ്ടികളും നിരോധിച്ചുകൊണ്ടും അസഹിഷ്ണുത ഫാസിസത്തിന്റെ മുഖമുദ്രയാണെന്ന യാഥാര്ത്ഥ്യം അവര്‍ നിരന്തരം ഓര്പ്പിച്ചു കൊണ്ടിരിക്കുന്നു.

ഇന്ത്യ ഫാസിസത്തിന്റെ്പാതയിലാണെന്ന് സൂചനകള്‍ ആശങ്കാജനകമാണ്. തീവ്ര ദേശീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും ഉയര്‍ത്തിയാണ് ഭാരതത്തില്‍  ഇതിന് തുടക്കമിട്ടത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെഉ ഭാഗമാകാന്‍ മടിച്ച ഹിന്ദുത്വ ദേശീയതാ വാദികള്‍ ഉയര്ത്തി പ്പിടിക്കുന്ന ദേശീയത വിചിത്രമാണ്. അതിര്ത്തി കാക്കുന്ന പട്ടാളക്കാരെക്കുറിച്ച് ഇവര്‍ വ്യാകുലപ്പെടുന്നു. സൈനികരും ഭരണ കൂടത്തിന്റ ജാഗ്രതയുമാണ് വലിയ വിപത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതെന്ന് ബോധ്യപ്പെടുത്തുവാന്‍ ഇവര്‍ ശ്രമിക്കുകയാണ്. ഗോ സംരക്ഷണവും മതപഠനവുമൊക്കെ ദേശീയതയുടെ ഭാഗമാണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ഇത്തരം അരാജകത്വത്തെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധരായും രാജ്യദ്രോഹികളുമായും മുദ്രകുത്തുന്നു. സ്വാതന്ത്ര്യത്തിന്റെയയും സഹിഷ്ണുതയുടേയും സഹവര്‍ത്തിത്വത്തിന്റെയും ഗുണഫലങ്ങള്‍ ആവോളം അനുഭവിച്ച ഒരു ജനതക്ക് മുമ്പില്‍ പുതിയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങള്‍ ഭീതിയോടെ മാത്രമേ കാണാനാവുകയുള്ളൂ.

പല രാഷ്ട്രീയ പാര്‍ട്ടികളിലും ഫാസിസ്റ്റ് മനോഭാവമുള്ള നേതാക്കളുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. മാനവികതയ്ക്കും സാഹോദര്യത്തിനും ഇവര്‍ വില കല്പ്പിക്കാറില്ല. ഏകാധിപതികളായി ചമയുന്ന ഇവര്‍ എതിര്‍ അഭിപ്രായമുള്ളവരെ ശത്രുക്കളായി കാണുകയും ആ അഭിപ്രായങ്ങളെ ഏതു വിധേയനും അടിച്ചമര്ത്തുകയും ചെയ്യുന്നു. വാസ്തവ വിരുദ്ധമായ കാര്യങ്ങളെ സത്യമായി ചിത്രീകരിക്കുന്ന നുണപ്രചാരണങ്ങള്‍ ഇവര്‍ ആസൂത്രിതമായി സംഘടിപ്പിക്കുന്നു. നിര്‍ഭാഗ്യവശാല്‍ സമൂഹത്തിലെ ഒരു വിഭാഗത്തിലെ പിന്തുണ നേടുവാന്‍ ഈഫാസിസ്റ്റ് സ്വഭാവമുള്ള നേതാക്കള്‍ക്ക് സാധിക്കാറുണ്ട്.

മറ്റ് മൃഗങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെയുള്ള ഗോവധ നിരോധനം പോലെയുള്ള ആശയങ്ങള്‍ തീവ്രമത രാഷ്ട്രീയത്തിന്റേതാണ്..നാസി ഭരണ കാലത്ത്മൃഗസംരക്ഷണത്തിനായിഹിറ്റ്‌ലര്‍ കൊണ്ടു വന്ന നിയമങ്ങള്‍ ഇതിന്‌ സമാനമായിരുന്നു.പശുക്കളെ വില്ക്കുന്നവരും ഗോമാംസം ഭക്ഷിക്കുന്നവരുമായ ന്യൂനപക്ഷങ്ങളും ദളിതരും നിര്ദ്ദയം കൊല്ലപ്പെടുമ്പോഴും ഭരണകൂടം മൗനം ദീക്ഷിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഗോസംരക്ഷണവും മറ്റും ഭരണഘടനയുടെ ഭാഗമാക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും പുരോഗമനവാദികളായ അംബേദ്കറുടെയും നെഹ്രുവിന്റെയുമൊക്കെ അവസരോചിതമായ ഇടപെടലുകള്‍ ഇത്തരം നീക്കങ്ങള്‍ക്ക് തടയിടുകയാണുണ്ടായത്.

ഇന്ത്യന്‍ ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ ഓരോ പൗരനും തന്റെ മതവിശ്വാസങ്ങള്‍ പിന്തുടരുവാനും, ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനുമുള്ള പൂര്‍ണ്ണ അവകാശമുണ്ട്. അത് മറ്റുള്ളവരില്‍ അടിച്ചേല്പ്പിച്ചു കൊണ്ടാകരുതെന്ന് മാത്രം. മതത്തിന്റെ പേരിലാണ് ലോകത്ത് ഏറ്റവുമധികം ആളുകള്‍ കൊലചെയ്യപ്പെട്ടതെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മഹനീയമായ മതേതര ബോധം ഉയര്ത്തിപ്പിടിച്ച് എല്ലാ മതങ്ങളുടെയും അഭയസ്ഥാനമായിരുന്ന ഭാരതത്തിന്റെ ഇന്നത്തെ സ്ഥിതി ഭയാനകരമാണ്. മതനിരപേക്ഷതയുടെ കൈപിടിച്ച്  മാത്രമേ ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യക്ക് നിലനില്ക്കാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ ഏകാധിപത്യത്തിന്റെധയും വര്ഗ്ഗീയ ഫാസിസത്തിന്റെയും മറ്റൊരു പരിശീലന കളരിയായി രാജ്യം മാറും.

സൈനിക ശക്തികള്‍ക്ക് മാത്രമേചരിത്രത്തില്‍ ഇതുവരെ ഫാസിസത്തെ ചെറുക്കാന്‍ സാധിചിട്ടുള്ളൂ എന്നത് വസ്തുതയാണ്. ഇന്ന് സാംസ്കാരികവും സാമൂഹികവുമായ ശക്തമായ ചെറുത്തു നില്പ്പിലൂടെ മാത്രമേ ഇതിനെ ദുര്‍ബലപ്പെടുത്താനാവൂ.എല്ലാ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും ജനാധിത്യ വിശ്വാസികളും ഒറ്റക്കെട്ടായി ഒരു ജനകീയ മുന്നേറ്റത്തിന് തയ്യാറായില്ലെങ്കില്‍ ഇന്ത്യയുടെ ആത്മാവായ ബഹുസ്വരത എന്നന്നേക്കുമായി നഷ്ടമാകും. നിശബ്ദമാവുന്ന പൊതുസമൂഹമാണ് ഫാസിസത്തിനും ഏകാധിപത്യത്തിനും വളമാകുന്നത്.
*****************

ബിജോ ജോസ് ചെമ്മാന്ത്ര

Join WhatsApp News
വിദ്യാധരൻ 2018-01-22 14:09:40
സ്വേച്ഛാധികാര കൂരിരുൾ കാർമേഘം
ലോകത്തൊക്കെയും പരന്നിടുമ്പോൾ 
കാണാതതിനുള്ളിൽ ഒളിഞ്ഞിരിക്കുമാ 
ആപത്തു കാണാതെ  ജനം  തിമിർത്തിടുന്നു
വിശ്വാസ വഞ്ചകർ എറിഞ്ഞു കൊടുക്കുന്ന  
ചില്ലിക്കാശു പെറുക്കി നൃത്തം ആടിടുന്നു 
അറിയുന്നില്ലിവർ കാണുമീ മാൻപേട അവരുടെ  
കുടൽമാല കീറുന്ന ചെന്നയാണെന്നറിയുന്നില്ല
പൊട്ടിച്ചിരിക്കുന്നു ആർത്തു വിളിക്കുന്നു 
പൊട്ടിക്കുന്നൊട്ടേറെ കുപ്പികളും 
രണ്ടായിരത്തി ഇരുപതിലും വരേണം ഇവൻ രാജ്യം 
അതിനായി ഒന്നായി പ്രാർത്ഥിക്കുന്നു 
കഷ്ടം ഇവരുടെ ചീള്ക്കുള്ളിലിരിപ്പത് 
വിഷപാമ്പെന്നിവർ അറിയുന്നില്ല
 സ്വേച്ഛാധികാര കൂരിരുൾ കാർമേഘം
ലോകത്തൊക്കെയും പരന്നിടുമ്പോൾ 
കാണാതതിനുള്ളിൽ ഒളിഞ്ഞിരിക്കുമാ 
ആപത്തു കാണാതിവർ   തിമിർത്തിടുന്നു

benoy 2018-01-22 18:28:24

The definition of fascism is that, it is a form of authoritarian nationalism, characterized by dictatorial power, forcible suppression of opposition and control of industry and commerce. (Courtesy to Wikipedia). According to this definition, a government that controls industry and commerce, uses police or military to suppress opposition parties and follows a single party rule is considered a fascist government. Comparing the present BJP lead government to a fascist regime is absolute folly. In fact, in the last 70 years of India’s history there has never been our borders so well protected, economy flourishing, international reputation at its highest level, terrorism and terrorist activities curtailed, even stood up to China during the Doklam standoff and an approval rating of more than 80 percent of its population. Unfortunately, during the last 3 years, there were some isolated incidents of killings in the name of protecting cows, communal violence and so on. Those are some of the curses a democracy has to endure. Even in a developed country like USA, there are these types of isolated incidents. Majority of Indians believe in Sanathana Dharmam. In its millenniums of history, India always welcomed other religions and those religions flourished in India under rulers who believed in Sanathana Dharmam. So, technically, a Hindu cannot be a fascist. Indian National Congress always took Hindus for granted. Their leaders are left-leaning social-anarchists dancing to the tune of Communist Manifesto propagated by Lenin and Marx. At the same time they play second fiddle to the aristocracy and blue blood of the country thereby swindling the downtrodden majority. Majority of the commentators who bad mouth Modi government are Christians. I am not saying that all Christians are trashing Modi. I am a Christian too. If you want to know about the persecution of Christians in India, you have to look way up North. I mean Jammu and Kashmir. Sajan George, the president of the Global Council of Indian Christians (GCIC) said “The anti-Christian intolerance in Jammu and Kashmir is reaching alarming proportions.” In January 2012, a Sharia court in Kashmir declared a Fatwa against Christian schools in Kashmir. In April of 2012, a Christian couple, while shopping in a market was insulted and beaten up. In May 2012, Muslims set fire to a Catholic church. Fr. Mathew Thomas, pastor of Holy family implored the then CM of J&K to do something about the intimidation of Christians by Muslims in Srinagar. We all know what happened to Prof. T. J Joseph. Did any Hindus killed Christians in Kerala recently? Mr. Bijo Jose, have you ever contemplated a scenario where Muslims, instead of Hindus, were the majority in India? When I say all these, some will say that I am a BJP affiliate. I am proud to say that Modi is leading India in the right direction. And even though I respect and admire Vidyadharan, for his scholarly and literary efficacies, I have to disagree with him this time. Mr. Modi will form a government in 2020 also.


freeman 2018-01-22 19:07:38
Hindus cannot become fascists is a correct statement. Majority of Hindus are not. But RSS and BJP are trying hard to make them support that ideology.
Fascism is not good for anyone including Hindus. The freedoms will be curtailed and people will become like robots.
RSS-BJP are spreading lies and hatred. Muslims and to some extent Christians, are demonized, as if they are new comers! We have been living in India for millennia and also in independent India for 70 years. Suddenly we are a problem? why?
The birth of Pakistan was a historical development. RSS teaches to suppress Muslims and Christians fearing another partition! In which century are they living?
Modi standing up to China may not be a big thing. Congress created a strong army and bombs. Vajpayee could detonate it!
But can India withstand an attack by China for long? 
Anthappan 2018-01-23 09:48:01
Fascism-a political philosophy, movement, or regime (such as that of the Fascist) that exalts nation and often race above the individual and that stands for a centralized autocratic government headed by a dictatorial leader, severe economic and social regimentation, and forcible suppression of opposition or a tendency toward or actual exercise of strong autocratic or dictatorial control- In this respect I give credit for the author and Vidyadhran for the right observation of what is happening in this country.  

Since he emerged as a national candidate, Donald Trump has collapsed the political and ideological space between the Republican Party and the fascist right. The  manifestation of this change is Trump’s retweeting a series of snuff videos by Jayda Fransen, leader of the far right Britain First Party. In related developments, Sebastian Gorka, a former Trump adviser with deep ties to a far-right Hungarian political party, has secured a relationship with the Heritage Foundation, a bulwark of the conservative-movement apparatus. And Roy Moore, with multiple charges of child molestation,who has proclaimed Christianity as the sole legitimate basis for American law and denied the right of Muslims to serve in Congress   It would be inaccurate to suggest that the Republican Party is on the main a fascist party. The bulk of Republicans are, as they have been for a generation, primarily dedicated to reducing regulation of business and taxation on the wealthy. Trump has aligned that long-standing orientation with a new openness to fascist and nakedly racist politics.  
- Anthappan (anthappan@yahoo.com)
TRUTH FINDER 2018-01-24 06:19:53
Political News.

*Mueller questions Attorney General & former FBI director for hours on Russian sabotage of US elections to put rump in White House. He and rest of the cone family next.

*How stupid is to blame Democrats when republicans control, WH,Senate & Congress.

  • Watch dog files lawsuit on rump lawyer paying $130000 to porn star to keep quite on the affair. Violation of election Law.

  • Hispanics are not the only ones rounded up and deported. All nationalities including Malayalees are being deported.

  • Some Malayalees are like the farm tractor, good in spreading shit.

  • He said he is a good negotiator and Mexico will pay for the wall. Now Mexico won't pay, US tax payers has to pay, if not he will shut down the government and millions of people will suffer. He was always a con man & selfish.

  • He Modi's accent' at meetings: He has no respect for Indians.

  • His son's project in India is canceled, malayalees & N. Indians who gave money & dreamed of casino hotels in Bombay, Cochin.....all gone.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക