തിരുവനന്തപുരം: ജയില്‍ വകുപ്പിനോട് ആഭ്യന്തര വകുപ്പിന് ചിറ്റമ്മ നയമാണെന്ന് ജയില്‍ ഡിജിപി ആര്. ശ്രീലേഖ. വിചാരണ തടവുകാരെ അനിശ്ചിതകാലമായി ജയിലില്‍ പാര്‍പ്പിക്കുന്നുവെന്നും ജയിലിലെ അന്തേവാസികളുടെ എണ്ണം വര്‍ധിച്ചിട്ടും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടിയെടുക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.
തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജയില്‍ ജയില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം. ജയിലുകളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ പരാതി പറഞ്ഞ് പൊലീസ് മേധാവിക്ക് കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
അന്തേവാസികളുടെ എണ്ണം കൂടി ജയില്‍ നിറയാറായി. ഇതുമൂലം കൂടുതല്‍ തടവുകാരെ പരോളില്‍ വിടുകയാണ്. ഇതൊഴിവാക്കുന്നതിനായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. മാത്രമല്ല ആംബുലന്‍സ് സൗകര്യം പോലുമില്ലാത്ത ജയിലുകള്‍ സംസ്ഥാനത്തുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.