കോട്ടയം: കോണ്‍ഗ്രസിന് ചെങ്ങന്നൂരില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് കേരള കോണ്‍ഗ്രസ്എമ്മിന്റെ വെല്ലുവിളി. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജീവനുംകൊണ്ടോടിയെന്ന് കേരള കോണ്‍ഗ്രസ്-എം കോട്ടയം ജില്ലാ കമ്മിറ്റി പരിഹസിച്ചു. എത്ര ഡമ്മികളെ ഇറക്കിയാലും ബാര്‍ കോഴക്കേസിന്റെ ആസൂത്രകനെയും തിരക്കഥാകൃത്തിനെയും കേരളകോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസ് പറഞ്ഞു.