ഷീലയെപോലുള്ള യുവ വനിതകള്‍ ഫൊക്കാനയിലേക്കു
കടന്നു വരുന്നത് ഫൊക്കാനയുടെ വളര്‍ച്ചയുടെ പുതിയ ദിശാബോധം
വെളിവാക്കുന്നതാണെന്നും യുവരക്തം നിറഞ്ഞ പുതിയ കമ്മിറ്റിക്കു
ജനോപകാരപ്രദവും നൂതനവുമായ പല പ്രവര്‍ത്തനങ്ങളും കാഴ്ച വെക്കാന്‍
കഴിയുമെന്നുള്ളതിനുള്ള തെളിവുമാണെന്നും ഫൊക്കാനയുടെ ട്രെഷറര്‍
സ്ഥാനര്തിത്വം പ്രഖ്യാപിച്ച ന്യൂജേഴ്സിയില്‍ നിന്നുള്ള സജിമോന്‍ ആന്റണി
പറഞ്ഞു.
ന്യൂയോര്‍ക്കില്‍ സര്‍ട്ടിഫൈഡ് മെഡിക്കല്‍ റെക്കോര്‍ഡ് ബില്ലിംഗ് ആന്‍ഡ്
കോഡിങ്ങ് സ്പെഷ്യലിസ്റ് ആയി ജോലി ചെയുന്ന ഷീല നേരത്തെ തന്നെ ആരോഗ്യ
പരിരക്ഷ മേഖലയില്‍ ജോലി ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ ഫര്‍മസിസ്റ് ആയി
ജോലി ചെയ്യുന്ന ഭര്‍ത്താവ് എലിയാസ് ജോസഫ് വയനാട് സുല്‍ത്താന്‍ബത്തേരി
സ്വദേശിയാണ്. കോളേജ് വിദ്യാര്‍ത്ഥികളായ ക്രിസ്റ്റിന ജോസഫ്, ആഷ്ലി ജോസഫ്
എന്നിവര്‍ മക്കളാണ്.