സൗദിയില്‍ ജോലിക്കിടെ ക്രെയിന്‍ ദേഹത്തു വീണ് കര്‍ണാടക സ്വദേശി മരിച്ചു
ഷക്കീബ് കൊളക്കാടന്‍Published on 17 March, 2012
റിയാദ്: ന്യൂ സനയ്യയിലെ മുദൈഫിര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍
മെക്കാനിക്കായി ജോലി നോക്കുന്ന കര്‍ണാടക കോലാര്‍ പെര്ണാപെട്ട് സ്വദേശി അഖില്‍
(28) ജോലിക്കിടയില്‍ ക്രെയിന്‍ ദേഹത്തേക്ക് മറിഞ്ഞ് ദാരുണമായി
മരണമടഞ്ഞു.
നാട്ടില്‍ പോയി വന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞ അഖിലിനെ
അവധിക്ക് പോകാനുള്ള തയാറെടുപ്പിനിടയിലാണ് വിധി കീഴ്പ്പെടുത്തിയത്. വ്യാഴാഴ്ച
രാവിലെ 10 നാണ് അപകടം സംഭവിച്ചതെന്ന് കൂടെ ജോലി ചെയ്യുന്ന കേളി സാംസ്കാരിക വേദി
ന്യൂ സനയ്യ ഏരിയ ഭാരവാഹി അബ്ദുള്‍ ജലീല്‍ പറഞ്ഞു. ഇതേ കമ്പനിയില്‍ തന്നെ ജോലി
ചെയ്യുന്ന സഹോദരന് ആദില്‍ ഇപ്പോള്‍ അവധിയില്‍ നാട്ടിലാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല