അല്‍ഹസ്സ: നവയുഗം അല്‍ഹസ്സ മുബാറസ് മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. അല്‍ഹസ്സ മേഖല സമ്മേളനത്തില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രഥമ യോഗം ഹുസ്സൈന്‍ കുന്നിക്കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു പുതിയ ഭാരവാഹികളെ തീരുമാനിച്ചു.
ഹുസ്സൈന്‍ കുന്നിക്കോട് (പ്രസിഡന്റ്), അഖില്‍ കക്കാക്കുന്ന് (വൈസ് പ്രസിഡന്റ്), ഉണ്ണി ഓച്ചിറ (സെക്രട്ടറി), സിയാദ് കൊല്ലം (ജോയിന്റ് സെക്രട്ടറി), അബ്ദുള്‍ ജലീല്‍ (ഖജാന്‍ജി), അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി (ജീവകാരുണ്യവിഭാഗം കണ്‍വീനര്‍) എന്നിവരെ മേഖല ഭാരവാഹികളായും, മുരളി, അഭിലാഷ്, ഷെമീര്‍, നിസാര്‍, മുരുകന്, ശശികുമാര്‍, ഫ്രാന്‍സിസ്, ഷാജി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.