ദോഹ: വളര്‍ന്നു വരുന്ന വിദ്യാര്‍ഥി സമൂഹത്തെ പോലും കാര്‍ന്നു തിന്നുന്ന കഞ്ചാവ് മാഫിയകളെ പിഴുതെറിയാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നു ഖത്തര്‍ കെ എംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
അറിവു നേടാനായ് വിദ്യാലയങ്ങളില്‍ പോകുന്ന കുട്ടികളില്‍ പലരും കഞ്ചാവ് മാഫിയകളുടെ പിടിയിലാണ്.ഇതിനുവേണ്ടി ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ വിദ്യാര്‍ഥി സംഘടനകളും പോലീസ് ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്നു പ്രതിവിധി കണ്ടെത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഗ്രീന്‍ ചില്ലി റസ്റ്ററന്റ് ഹാളില്‍ ചേര്‍ന്ന യോഗം കെ എംസിസി മുന്‍ ജില്ലാ ജനറല്‍ സക്രട്ടറി ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഫില്ലി അധ്യക്ഷത വഹിച്ചു. റഫീഖ് കുന്നില്‍, ശാഫി മാടന്നൂര്‍, ബഷീര്‍ സ്രാങ്ക്, ജാഫര്‍ പള്ളം, അഷ്റഫ് കുളത്തുംകര, സാബിത്ത് തുരുത്തി, സിദ്ദീഖ് ഷര്‍ഖി, ഷാക്കിര്‍ കാപ്പി, ഷംനാസ്, ശഫീഖ് ചെങ്കളം, ബഷീര്‍ കഐഫ്സിഎന്നിവര് സംസാരിച്ചു.