Image

ഐ.പി.സി ഈസ്‌റ്റേണ്‍ റീജീയനു പുതിയ ഭരണസമിതി

നിബു വെള്ളവന്താനം Published on 19 March, 2012
ഐ.പി.സി ഈസ്‌റ്റേണ്‍ റീജീയനു പുതിയ ഭരണസമിതി
ന്യൂയോര്‍ക്ക്‌: ഇന്‍ഡ്യാ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ വിദേശത്തുള്ള ഏറ്റവും വലിയ റീജിയനും 30-ല്‍ പരം പ്രാദേശിക സഭകളുമുള്ള ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ പുതിയ ഭരണസിമിതിയെ തിരഞ്ഞെടുത്തു. മാര്‍ച്ച്‌ 4 നു ക്വീന്‍സ്‌ ഐ.പി.സി ചര്‍ച്ചില്‍ വൈകിട്ട്‌ അഞ്ചിനു നടന്ന ജനറല്‍ ബോഡിയോഗത്തില്‍ വച്ചാണു 2012-2014 വര്‍ഷത്തേക്കുള്ള കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തത്‌. യോഗത്തില്‍ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ റവ. ജോണ്‍ തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ. ജോസഫ്‌ വില്യംസ്‌ കഴിഞ്ഞ 3 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറാര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ അക്കൗണ്ട്‌സ്‌ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോയിന്റ്‌ സെക്രട്ടറി തോമസ്‌ എം. കിടങ്ങാലില്‍ യോഗത്തില്‍ നന്ദി അറിയിച്ചു.

2012-2014 കാലഘട്ടത്തേക്കുള്ള കൗണ്‍സില്‍ പ്രസിഡന്റായി ന്യൂജേഴ്‌സി പെന്റക്കോസ്‌റ്റല്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ സഭാ പാസ്‌റ്ററും സീനിയര്‍ ശുശ്രൂഷകനുമായ റവ. പി ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റായി ന്യൂയോര്‍ക്ക്‌ പെന്റക്കോസ്‌റ്റല്‍ അസ്സംബ്ലിയുടെ സീനിയര്‍ പാസ്‌റ്റര്‍ റവ. ഡോ. ഇട്ടി ഏബ്രഹാം, ജനറല്‍ സെക്രട്ടറിയായി ന്യൂയോര്‍ക്ക്‌ റോക്ക്‌ലാന്റ്‌ ഐ.പി.സി സഭയുടെ ശുശ്രൂഷകനും 9 വര്‍ഷക്കാലം റീജിയന്റെ സെക്രട്ടറിയുമായിരുന്ന റവ. ജോസഫ്‌ വില്യംസ്‌, ജോയിന്റ്‌ സെക്രട്ടറിയായി ഇന്‍ഡ്യാ പെന്റക്കോസ്‌റ്റല്‍ അസ്സംബ്ലി സഭാംഗം ബ്രദര്‍. തോമസ്‌ വര്‍ഗീസ്‌, ട്രഷററായി ഇന്‍ഡ്യാ ക്രിസ്‌ത്യന്‍ അസ്സംബ്ലി സഭാംഗവും ഐ. പി.സി ഫാമിലി കോണ്‍ഫ്രന്‍സ്‌ സെക്രട്ടറിയുമായ ബ്രദര്‍. സാം തോമസ്‌ എന്നിവരെയും 41 പേര്‍ അടങ്ങിയ കൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുത്തു.

റവ. ടി സി മാത്യുസിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഭരണസമിതിക്ക്‌ വിവിധ സഭകളെ റീജീയനോട്‌ ചേര്‍ക്കുവാന്‍ കഴിഞ്ഞുവെന്നും, അടിസ്‌ഥാന വേദ ഉപദേശങ്ങളില്‍ അടി ഉറച്ചുനിന്നുകൊണ്ട്‌ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും ആത്മീയ മേഖലകള്‍ ശ്രന്ദിക്കുന്നതിനോടൊപ്പം പ്രേഷിത-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളികളാകുവാന്‍ ശ്രമിക്കുമെന്നും സെക്രട്ടറി റവ. ജോസഫ്‌ വില്യംസ്‌ പറഞ്ഞു
ഐ.പി.സി ഈസ്‌റ്റേണ്‍ റീജീയനു പുതിയ ഭരണസമിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക