മുംബൈ: തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനായ റഷ്യന്‍
ടെന്നീസ് താരം അന്തേരി കൊഷ്ച്ചേവിനെയാണ് താരം വിവാഹം ചെയ്തത്. മുംബൈയില്‍
വെച്ചായിരുന്നു വിവാഹം. നേരത്തേ ഇരുവരും തമ്മിലുള്ള വിവാഹം ഫി്ബരവരിയില്
മുംബൈയില്‍ വെച്ച് ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും താരം വാര്‍ത്ത
നിഷേധിച്ച് രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 12 ന് മുംബൈ അന്ധേരിയില്‍
ഉള്ള അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് ഇരുവരും വിവാഹം കഴിച്ചതെന്നാണ് വിവരം.നിരവധി സൗത്ത് ഇന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.