കേരളാ കോണ്‍ഗ്രസ് നേതാവ്
കെ.എം മാണിക്കെതിരായ വി.മുരളീധരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി റോഷി
അഗസ്റ്റിന് എം.എല്‍.എ. ബി.ജെ.പിക്കുള്ളിലെ തമ്മിലടിയില്‍ കേരളാ കോണ്‍ഗ്രസിനെ
കരുവാക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ പരാജയം ഉറപ്പിക്കുകയാണ്
വി.മുരളീധരന് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം വര്‍ഗീയവാദികളാണ്
ബി.ജെ.പിയില്‍ നിന്ന് ജനങ്ങളെ അകറ്റിനിര്‍ത്തുന്നതെന്ന് അദ്ദേഹം
പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട്
തേടുന്നതില്‍ തെറ്റില്ലെന്നാണ് ബി.ജെ.പി നേതാവ് വി മുരളീധരന് വിമര്‍ശനം
ഉന്നയിച്ചത്. കെ.എം മണിയുമായുള്ള ചര്‍ച്ചയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു
അദ്ദേഹത്തിന്റെ പ്രതികരണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല