Image

റവ. ഡീക്കന്‍ ജോയല്‍ ജേക്കബ്‌ പൂര്‍ണ്ണ ശെമ്മാശ്ശ (ശംശോനോ) പദവിയിലേയ്‌ക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 20 March, 2012
റവ. ഡീക്കന്‍ ജോയല്‍ ജേക്കബ്‌ പൂര്‍ണ്ണ ശെമ്മാശ്ശ (ശംശോനോ) പദവിയിലേയ്‌ക്ക്‌
ന്യൂയോര്‍ക്ക്‌: ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ഇടവകാംഗമായ റവ. ഡീ.ജോയല്‍ ജേക്കബ്‌, എം.ഡിയെ ഭദ്രാസനാധിപന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌ യല്‍ദോ മാര്‍ച്ച്‌ 24 ശനിയാഴ്‌ച, ശംശോനോ (പൂര്‍ണ്ണ ശെമ്മാശ്ശന്‍) പദവിയിലേയ്‌ക്ക്‌ ഉയര്‍ത്തുകയാണ്‌. 2004 ല്‍ ഡമാസ്‌ക്കസ്സിലെ പാത്രിയര്‍ക്കാ കത്തീ ഡ്രലില്‍ വച്ച്‌ പരി. പാത്രിയര്‍ക്കീസ്‌ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ ബാവായാല്‍ ശെമ്മാശ്ശനായി (കോറൂയോ) സഭയിലേയ്‌ക്ക്‌ നിയോഗിയ്‌ക്കപ്പെട്ട ഡീക്കന്‍ ജോയല്‍ ജേക്കബ്‌ തന്റെ മെഡിക്കല്‍ ഡോക്ടര്‍ ബിരുദാനന്തരം ജോലിയിലേര്‍പ്പെട്ടു ന്യൂയോര്‍ക്കില്‍ കുടുംബസമേതം താമസിയ്‌ക്കുന്നു.

കോട്ടയം പുതുപ്പള്ളി നടയില്‍ കുടുംബാംഗവും, എറണാകുളം കരിങ്ങാച്ചിറ സ്വദേശിയുമായ ബാബു ജേക്കബിന്റെയും കുഞ്ഞൂഞ്ഞമ്മയുടെയും രണ്ടാമത്തെ പുത്രനാണ്‌ . റവ.ശംശോനോ (ഡോ) ജെറി ജേക്കബ്‌ എം.ഡി., ഡോ. നോബിള്‍ ജേക്കബ്‌ എം.ഡി. എന്നിവര്‍ സഹോദരങ്ങളും; റീനാ ജേക്കബ്‌ എം.ഡി.(Pharm) പത്‌നിയും, ഇസബെല്ലാ ആന്‍ ജേക്കബ്‌ പുത്രിയുമാണ്‌ . റവ. ജോയല്‍ ശെമ്മാശ്ശന്റെ സ്‌തുത്യര്‍ഹമായ സഭാസ്‌നേഹവും സേവനവും വഴി അമേരിക്കന്‍ അതിഭദ്രാസനത്തില്‍ , പ്രത്യേകാല്‍ യുവജനങ്ങളുടെയിടയില്‍ അദ്ദേഹം ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്‌. ഭദ്രാസനത്തിലെ യൂത്ത്‌ അസോസിയേഷന്റെ മുന്‍ ജനറല്‍ സെക്രട്ടറിയാണ്‌ . എല്ലാ വിധ നന്മകളും അനുഗ്രഹങ്ങളും ശെമ്മാശ്ശനു നേരുന്നു.
റവ. ഡീക്കന്‍ ജോയല്‍ ജേക്കബ്‌ പൂര്‍ണ്ണ ശെമ്മാശ്ശ (ശംശോനോ) പദവിയിലേയ്‌ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക