ദില്ലി: കേംബ്രിഡ്ജ് അനലറ്റിക്കയെന്ന പേരാണ് നിലവില്‍ ദേശീയ
രാഷ്ട്രീയത്തിലെ ചര്‍ച്ചാവിഷയം.ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളില്‍
വ്യക്തികള്‍ പങ്കുവെയ്ക്കുന്ന സ്വകാര്യ വിവരങ്ങള്‍ തെരഞ്ഞെടുപ്പുകളെ
സ്വാധീനിക്കാന്‍ പോലും ഉപയോഗിക്കപ്പെടുന്നുവെന്ന വിവരമാണ് പുറത്ത്
വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍
കേംബ്രിഡ്ജ് അനലറ്റിക്കയെ ഉപയോഗിക്കുന്നുവെന്നതിന്റെ പേരില്‍ കോണ്‍ഗ്രസും
ബിജെപിയും പരസ്പരം കൊമ്ബുകോര്‍ത്ത് കൊണ്ടിരിക്കുകയാണ്.
2010ലെ ബീഹാര്‍
തെരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സംഖ്യത്തെ സഹായിച്ചുവെന്ന വിവരം കേംബ്രിഡ്ജ്
അനലറ്റിക്ക തന്നെ വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ അതീവ ഗുരുതരമാണ് എന്നാണ്
വ്യക്തമായിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിക്കാന്‍ രാഹുല്‍
ഗാന്ധി കേംബ്രിഡ്ജ് അനലറ്റിക്കയുടെ സഹായം തേടിയെന്ന് കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ചാണ്
ബിജെപി ഇതിനെ പ്രതിരോധിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ സ്വകാര്യ
വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും അന്വേഷണം
നേരിടുന്ന കമ്ബനിയാണ് കേംബ്രിഡ്ജ് അനലറ്റിക്ക. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്
വേണ്ടി കേംബ്രിഡ്ജ് അനലറ്റിക്കയെ കൂട്ട് പിടിച്ചിരിക്കുകയാണ് എന്ന
ആരോപണത്തിനൊപ്പം ഇത്തരം ഇടപാടുകളുടെ പേരില്‍ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്
ഫേസ്ബുക്കിന് മുന്നറിയിപ്പ് നല്കുകയുമുണ്ടായി കഴിഞ്ഞ ദിവസം.
രാജ്യത്തിന്റെ
തെരഞ്ഞെടുപ്പ് പ്രകൃയയില്‍ കൃത്രിമ ഇടപെടല്‍ നടത്തിയാല്‍ കടുത്ത നടപടികള്‍
ഫേസ്ബുക്കിന് നേരിടേണ്ടി വരും എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മുന്നറിയിപ്പ്.
2010ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സഖ്യത്തെ സഹായിച്ചിട്ടുണ്ട് എന്ന
വിവരം കേംബ്രിഡ്ജ് അനലറ്റിക്ക തന്നെ പുറത്ത് വിട്ടിട്ടുളളതാണ്.
വിവിധ രാജ്യങ്ങളില്‍ നിന്നായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ
അനുവാദം കൂടാതെ ചോര്‍ത്തിയ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള കമ്പനിയാണ്
കേംബ്രിഡ്ജ് അനലറ്റിക്ക. ഇന്ത്യന്‍ രാഷ്ട്രീയകക്ഷികള്‍ ബന്ധമുണ്ടെന്ന് ഇവര്‍
തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിക്കാന്‍ രാഹുല്‍
ഗാന്ധി കേംബ്രിഡ്ജ് അനലറ്റിക്കയുടെ സഹായം തേടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍
റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാണ് ബിജെപി കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍
ഉപയോഗിച്ചത്. തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ
ഉപയോഗിക്കാനുള്ള ബ്രഹ്മാസ്ത്രമായിട്ടാണ് കേംബ്രിഡ്ജ് അനലറ്റിക്കയെ രാഹുല്‍
വിലയിരുത്തുന്നതെന്നാണ് ബിജെപിയുടെ വാദം.
ബിജെപി
സഖ്യകക്ഷിയുടെ എംപിയുടെ മകനാണ് കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളി
ഒവ്ലീന് ബിസിസനസ് ഇന്റലിജന്‍സ് എന്ന കമ്പനി നടത്തുന്നത്. ബിജെപി സഖ്യകക്ഷി
ബീഹാറില്‍ ജെഡിയുവാണ്. ഇതോടെ അവര്‍ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ്.
നേരത്തെ ഒബിഐ സേവനം രാജ്നാഥ് സിങ് ഉപയോഗപ്പെടുത്തിയതായി കോണ്‍ഗ്രസ് നേതാവ്
രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്
അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
അതേസമയം രാജ്യത്തുള്ള ജനങ്ങളുടെ
വിവരങ്ങള്‍ വിദേശ കമ്പനിക്ക് ചോര്‍ത്തി നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന്
ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുലിന്റെയും കോണ്‍ഗ്രസിന്റെ
സമൂഹമാധ്യമങ്ങള്‍ ഈ കമ്പനിയാണ് നിയന്ത്രിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ്
വ്യക്തമാക്കി. 2010ല്‍ വന്‍വിജയമാണ് ബിജെപി-ജെഡിയു സഖ്യം നേടിയത്. ആരോപണത്തിന്റെ
പശ്ചാത്തലത്തില്‍ ഈ വിജയവും സംശയത്തിന്റെ നിഴലിലാണ്.
Facebook, treason trump
Here are some US Clients of Cambridge Analytica: —Donald Trump —North Carolina GOP —National Rifle Association —Ted Cruz —John Bolton —Ben Carson —Tom Cotton —Thom Tillis
Put this in perspective. trump visited Russia in November 2013, & was told by Russians they’d support him running for president. Mueller indictments says Russia interference began in 2014. Offers to build Trump Tower in Moscow were in 2015.
Cambridge Analytica whistleblower Christopher Wylie says the company tested Trump slogans such as "drain the swamp" and "deep state" as early as 2014, before Trump announced a presidential run.
New York and Massachusetts attorneys general demand Facebook hand over Cambridge Analytica information