കുവൈറ്റ് സിറ്റി: അസുഖത്തെത്തുടര്‍ന്ന് കുവൈത്ത് പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ പോകുകയും ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈത്ത് ഹസാവി യൂണിറ്റംഗം കെ.സി. ചാണ്ടിയുടെ ക്ഷേമനിധി തുക കൈമാറി.
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായ സജി ചെറിയാന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അബ്ബാസിയ ഡി യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍ ഗോപകുമാര്‍, ഷുവൈഖ് യൂണിറ്റ് മുന്‍ കണ്‍വീനര്‍ ശരത്ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു. കുവൈത്തില്‍ സ്വകാര്യ കന്പനിയില്‍ വെല്‍ഡറായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍