റേസ് 3ചിത്രീകരണത്തിനിടെ നടി ജാക്വിലിന്റെ കണ്ണിന് ഗുരുതര പരിക്ക്
Published on 24 March, 2018
നടി
ജാക്വലിന് ഫെര്‍ണാണ്ടസിന് റേസ് 3യുടെ ചിത്രീകരണത്തിനിടെ ഗുരുതര പരിക്കേറ്റു.
കണ്ണിന് സാരമായി പരിക്കേറ്റ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.. ഈ
വര്‍ഷം ജൂണില്‍ റിലീസിന് ഒരുങ്ങുന്നതിനിടെയാണ് അപകടം.
അബുദാബിയില്‍ നടന്ന
ചിത്രീകരണത്തിന് വേണ്ടി സ്ക്വാഷ് കളിക്കുന്നതിനിടെയായിരുന്നു നടി ജാക്വലിന്
ഫെര്‍ണാണ്ടസിന് പരിക്കേറ്റത്. ബോള്‍ കണ്ണില്‍ ശക്തിയായി പതിക്കുകയായിരുന്നു.
തുടര്‍ന്ന് കണ്ണില്‍ നിന്നും അനിയന്ത്രിതമായി രക്തസ്രാവം ഉണ്ടാവുകയായിരുന്നു.
നടിയിപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
സല്മാന് ഖാനൊപ്പമുള്ള
ദബാംഗ് യാത്രയില്‍ പങ്കെടുക്കുന്നതിനായി് ദുബായില്‍ നിന്നും നാളെ പൂനെയിലേക്ക്
തിരിക്കാനിരുന്നതായിരുന്നു ജാക്വിലിന്. റേസ് 3 ക്ക് വേണ്ടി സ്ക്വാഷ്
കളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല