നാം ദീപ്തിയുടെ അവസ്ഥയില്‍
നില്‍ക്കുമ്പോഴും ഇത്തരം നിര്‍ഭാഗ്യങ്ങളിലൂടെ കടന്നു പോകുമ്പോഴും മാത്രമാണ്
ഇത്തരം കാരുണ്യപ്രവര്‍ത്തനങ്ങളുടെ വ്യാപ്തി മനസ്സിലാകുകയുള്ളൂ.
ഇന്നല്ലെങ്കില്‍ നാളെ നമ്മളിലോരോത്തര്ക്കും വന്നുചേരാം ഈ
ഭാഗ്യനിര്‍ഭാഗ്യങ്ങള്‍. മറ്റുള്ളവരുടെ പ്രശ്നങ്ങളും വേദനകളും മനസ്സിലാക്കി
നന്മപ്രവര്ത്തിക്കുന്നതിനു വേണ്ടത് അനുകമ്പയോടുകൂടിയ ആര്‍ദ്രമായ ഹൃദയമാണ്.
അവിടെ ബന്ധങ്ങള്‍ ഒരു തടസ്സമാകരുത്. തീരുമാനം നമ്മുടേത് മാത്രമാകണം-
നമ്മുടേത് മാത്രം. നമ്മുക്കതു ചെയ്യാന്‍ കഴിയുമെന്ന ഉറച്ച തീരുമാനം.
രേഖയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള വാക്കുകള്‍ താന്‍ ഇത്തരമൊരു
തീരുമാനമെടുത്ത സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നു.ആ കുട്ടിക്ക് ഇനി
ഒരിക്കലും കിഡ്നി സംബന്ധമായ ഒരസുഖവുമുണ്ടാകരുതെന്ന പ്രാര്‍ത്ഥന
മാത്രമാണുള്ളത്. അവള്‍ക്കു സന്തോഷപൂര്‍ണ്ണമായ നല്ലൊരു
കുടുംബജീവിതമുണ്ടാകട്ടെ.
ന്യൂയോര്‍ക്കില്‍ ജനിച്ചു വളര്‍ന്ന രേഖാനായര്‍ മൗണ്ട് വെര്‍നോണ്‍
ഹൈസ്കൂളിലാണ് പഠിച്ചത്. ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ടെക്നോളജിയില്‍ നിന്ന് ബിസിനസില്‍ ബിരുദവും എച്ച്.ആര് മാനേജുമെന്റില്‍
ബിരുദാനന്തരബിരുദവും നേടി. വളരെ സുന്ദരമായി മലയാളം സംസാരിക്കുന്ന രേഖാ
നായര്‍ നിരവധി മലയാളി സാമൂഹ്യസാംസ്കാരിക സംഘടനകളില്‍ സജീവസാന്നിധ്യമാണ്.
മലയാളത്തിലെ അതീവ പ്രാവീണ്യം മൂലം ഏഷ്യാനെറ്റ്, പ്രവാസി ചാനല്‍, മഴവില്‍
എഫ്.എം. റേഡിയോ തുടങ്ങിയവയില്‍ വാര്‍ത്താ അവതാരിക എന്ന നിലയില്‍
പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. വൈറ്റ്പ്ലെയിന്സില് സിവിആര്‍ (CVR )
ഹൗസിംഗില്‍ സീനിയര്‍ ഡാറ്റാ അനലിസ്റ്റ് ആയ രേഖ മികച്ച ഒരു നര്‍ത്തകി
കൂടിയാണ്. ഭരതനാട്യം, മോഹിനിയാട്ടം, കഥക്, കഥകളി എന്നിവയില്‍ പ്രതിഭ
തെളിയിച്ച രേഖ ന്യൂയോര്‍ക്കിലെ കലാകേന്ദ്ര എന്‍ വൈ സ്കൂള്‍ ഓഫ്
ഡാന്‍സിന്റെ സി.ഒ.കൂടിയാണ്. ഫോമനാഷണല് കമ്മിറ്റിയംഗം, വിമന്‍സ് ഫോറം ദേശീയ
സെക്രട്ടറി, മലയാളി ഹിന്ദു മണ്ഡലം (മഹിമ) ക്യൂന്സിന്റെ ദേശീയ കമ്മിറ്റി
അംഗം), മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്‍ഡ് (മാര്‍ക്ക്)ദേശീയ
കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന രേഖ മഴവില്‍
എഫ്.എം.റേഡിയോ ജോക്കിയും കൂടിയാണ്.
കേരള കള്‍ച്ചറല്‍ അസോസിയേഷന് ഓഫ്
നോര്‍ത്ത് അമേരിക്ക (കെ.സി.എ.എന്‍.എ) ജനറല്‍ സെക്രട്ടറി, ന്യൂയോര്‍ക്ക്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സൗത്ത് ഏഷ്യന്‍ കള്‍ച്ചറല്‍ ക്ലബ്
പ്രസിഡന്റ്, കെ.സി.എ.എന്‍. യൂത്ത് പ്രസിഡന്റ്, സെക്രട്ടറി, നൂപുര സ്കൂള്‍
ഓഫ് ഡാന്‍സ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തൊടുപുഴ സ്വദേശി
രാമചന്ദ്രന് - ദേവകി ദമ്പതികളുടെ മകളായ രേഖയുടെ ഭര്‍ത്താവ് ചങ്ങനാശ്ശേരി
സ്വദേശിയായ നിഷാന്ത് നായരുടെ നേതൃത്വത്തിലാണ് മഴവില്‍ എഫ്.എം. റേഡിയോ
പ്രവര്‍ത്തിച്ചു വരുന്നത്. ആറു വയസ്സുള്ള ദേവിയും മൂന്ന് വയസ്സുകാരന്
സൂര്യയും മക്കളാണ്. ഫോമയുടെ ജോയിന്റ് സെക്രട്ടറിയായി
മത്സരിക്കാനൊരുങ്ങുകയാണ് രേഖ.
“The best way to find yourself, is to lose yourself in the service of others.” —Mahatma Gandhi