Image

അമേരിക്കയിലെ മലയാളി നഴ്‌സുമാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത!

Published on 20 March, 2012
അമേരിക്കയിലെ മലയാളി നഴ്‌സുമാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത!
NCLEX-RN പാസ്സാകാന്‍ വിഷമിക്കുന്ന നഴ്‌സുമാര്‍ക്ക് പുതിയ പ്രതീക്ഷയുമായ് ഡിവൈന്‍ മേഴ്‌സി ഹെല്‍ത്ത് കെയര്‍ സെന്റര്‍ അതിന്റെ യാത്ര ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഈ സംരംഭത്തെ വിജയപ്രദമായി നയിക്കുന്ന അനില്‍ ജോര്‍ജ്ജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ബി.എസ്.സി നഴ്‌സിംഗ് പൂര്‍ത്തിയാക്കിയത്. ഏകദേശം 15 വര്‍ഷത്തോളം നേഴ്‌സിംഗിന്റെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച അനില്‍ തന്റെ നേഴ്‌സിംഗ് ട്യൂട്ടര്‍ കരിയര്‍ ആരംഭിച്ചത് ഡല്‍ഹി മേര്‍ച്ചന്റ് ഹോസ്പിറ്റിലില്‍ നിന്നാണ്.

ഇന്ത്യയില്‍ CGFNS-Coaching
ന്റെ തുടക്കക്കാരായ എബിസി ഇന്‍ഡോ അക്കാഡമിയുടെ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച അനില്‍, അവിടെ നിന്നും യു.എ.ഇ ലേക്ക് തന്റെ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. യു.എ.ഇ ലെ മിക്കവാറും എല്ലാ നഗരങ്ങളിലും കോച്ചിംഗ് ക്ലാസ് നടത്തി വിജയം കണ്ടെത്തിയ അനില്‍ ലോംഗ് ഐലന്റിലെ South Nassau Hospital വഴി ന്യൂയോര്‍ക്കിലേക്ക് കുടിയേറി. പിന്നീട് മന്‍ഹാട്ടനിലെ സെന്റ് വിന്‍സന്റ് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നേഴ്‌സ്, ഗ്ലെന്‍ ക്ലോവ് റിഹാബ് സെന്ററില്‍ നേഴ്‌സ് മാനേജര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച അനില്‍ ഇപ്പോള്‍ ഒരു പുതിയ പ്രവര്‍ത്തന മേഖല RN- NCLEX ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അനിലിന്റെ ട്രെയിനിംഗിലൂടെ CGFNS/RNപാസ്സായ ഏകദേശം 500-ല്‍ അധികം നേഴ്‌സുമാര്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

നിങ്ങളുടെ American RN Dream ഒരു യാഥാര്‍ത്ഥ്യമാകാന്‍ അനിലിന്റെ ഈ സ്ഥാപനം ഒരു പുതിയ അവസരം തുറന്നിരിക്കുന്നു.
NCLEX-RN Exam നെ ലക്ഷ്യം വച്ചുകൊണ്ട് ഒരു നേഴ്‌സിംഗ് സ്‌ക്കൂളില്‍ പഠിക്കുന്നതു പോലെ മൂന്ന് മാസം കൊണ്ട് വിശദമായ Theory Review class അതോടൊപ്പം തന്റെ പ്രായോഗിക ജ്ഞാനം കൂടി ഉള്‍പ്പെടുത്തി തനതായ ശൈലിയില്‍ എന്നാല്‍ കാര്യഗൗരവത്തോടെ ഒരുക്കിയിരിക്കുന്ന വിജ്ഞാനപ്രദമായ ക്ലാസ്സുകള്‍ അനിലിന്‌റെ നൈസര്‍ഗ്ഗികമായ അദ്ധ്യാപന പ്രാവീണ്യം പഠനകാലത്തു തന്നെ അദ്ധ്യാപകരെയും സഹപാഠികളെയും വളരെയധികം ആകര്‍ഷിച്ചിരുന്നു.

ലാഭത്തെക്കാള്‍ ആത്മാര്‍ത്ഥതയും കഴിവിനേക്കാള്‍ എളിമയും വാക്ചാതുര്യത്തേക്കാള്‍ അറിവും കൈമുതലായുള്ള അനില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന്‍ ഒരു അഭിമാനമാണ്.
അമേരിക്കയിലെ മലയാളി നഴ്‌സുമാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത!
അമേരിക്കയിലെ മലയാളി നഴ്‌സുമാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക