കുവൈത്ത്: കാസര്‍ഗോഡ് ജില്ലാ അസോസിയേഷന് കെഇഎ കുവൈറ്റ് അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു.
കബ്ദ് റിസോര്‍ട്ടില്‍ ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലായി സംഘടിപ്പിക്കുന്ന സംഗമം പ്രവാസത്തിന്റെ കനലുകളില്‍ മാനസികോല്ലാസത്തിനുതകുന്ന ഒരു വേറിട്ട അനുഭവമായിരിക്കും.
വിജ്ഞാന ക്ലാസുകള്‍ സംഗീത സദസ് കളിതമാശകളിലൂടെയുള്ള സൗഹൃദ മത്സരങ്ങളും കൈ നിറയെ സമ്മാനങ്ങളുമായി തയാറാക്കിയ സംഗമത്തില്‍ പ്രശസ്ത പ്രവാസി മജീഷ്യന്‍ കെ.പി. റഹ്മാന് തിരൂരിന്റെ മായാജാല പ്രദര്‍ശനവും കൊതിയൂറുന്ന ഭക്ഷണവുമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരു രാപ്പകലിന്റെ അനിര്‍വചനീയമായ അനുഭൂതിയായിരിക്കും സമ്മാനിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം.
വിവരങ്ങള്‍ക്ക്: പുഷ്പരാജന്‍ (കണ്‍വീനര്‍) 97847417, സലാം കളനാട് (ജനറല്‍ സെക്രട്ടറി) 66617359.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍