Image

ആന്ധ്രക്കു പ്രത്യേക പദവി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടിഡിപി എംപിമാരുടെ ധര്‍ണ

Published on 08 April, 2018
ആന്ധ്രക്കു പ്രത്യേക പദവി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടിഡിപി എംപിമാരുടെ ധര്‍ണ
ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടിഡിപി എംപിമാര്‍ ധര്‍ണ നടത്തി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ബിജെപി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു എംപിമാരുടെ പ്രതിഷേധം. 

സംഭവങ്ങളെ തുടര്‍ന്ന് എംപിമാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും തുഗ്ലക്ക് റോഡിലെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു. എംപിമാര്‍ക്കെതിരേ കേസെടുത്തിട്ടില്ല. നേരത്തെ പാര്‍ലമെന്റിനു മുന്‍പിലും ടിഡിപി എംപിമാര്‍ ഇതേ ആവശ്യം ഉന്നയിച്ച് സമരം ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക