കൊച്ചി: മലയാള സിനിമ ഇന്ഡസ്ട്രിയിലെ പ്രമുഖ
മ്യൂസിക് ലേബലായ മ്യൂസിക്247, ശ്രീനിവാസ ന് - വിനീത് ശ്രീനിവാസന് ചിത്രം
'അരവിന്ദന്റെ അതിഥികള്‍'ലെ ആദ്യ സോംഗ് വീഡിയോ റിലീസ് ചെയ്തു. `രാസാത്തി` എന്ന ഈ
ഗാനം ഷാന്‍ റഹ്മാന് ഈണം പകര്‍ന്നിരിക്കുന്നു. ഹരിനാരായണന് ബി കെയാണ് ഗാനരചന
നിര്‍വഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനും ലിയ സൂസന് വര്‍ഗീസും
ആലപിച്ചിരിക്കുന്ന ഗാനം റിലീസ് ചെയ്ത 22 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തില ധികം
വ്യൂസുകള്‍ നേടി.
എം മോഹനന് സംവിധാനം ചെയ്യുന്ന അരവിന്ദന്റെ
അതിഥികളില്‍ ശ്രീനിവാസന്, വിനീത് ശ്രീനിവാസന്, നിഖില വിമല്‍, അജു വര്‍ഗ്ഗീസ്,
സലിം കുമാര്‍, ഉര്‍വശി, ശാന്തി കൃഷ്ണ, കെ പി എ സി ലളിത എന്നിവര്‍
അഭിനയിക്കുന്നുണ്ട്. കഥയെഴുതിയിരിക്കുന്നത് രാജേഷ് രാഘവനാണ്. ഛായാഗ്രഹണം
സ്വരൂപ് ഫിലിപ്പും ചിത്രസംയോജനം രഞ്ജന്‍ അബ്രഹാമും നിര്‍വഹിച്ചിരിക്കുന്നു.
പതിയാര എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റേയും ബിഗ് ബാംഗ്
എന്റര്ടൈന്മെന്റ്സിന്റെയും ബാനറുകളി ല്‍ പ്രദീപ് കുമാര്‍ പതിയാരയും നോബിള്‍
ബാബു തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് 247നാണ്
ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.
`രാസാത്തി` സോംഗ് വീഡിയോ കാണുവാന്‍:
https://www.youtube.com/watch?v=cK63XuJMPvo