അഹമ്മദാബാദ്: അശ്ശീല ചിത്ര വിവാദം ഗുജറാത്ത് നിയമസഭയിലും. സമ്മേളനത്തിനിടെ
അശ്ളീല ചിത്രം കാണുന്ന രണ്ട് ബി.ജെ.പി എം.എല്‍.എമാരുടെ ദൃശ്യങ്ങള്‍ പുറത്തായി.
എം.എല്‍. എമാരായ ശങ്കര്‍ ചൗധരി, ജിതാ ഭായ് ഭരദ്വാജ് എന്നിവരാണ് വിവാദത്തില്‍
പെട്ടിരിക്കുന്നത്. ഗുജറാത്തിലെ പ്രാദേശിക പത്രമാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
എന്നാല്‍ തനിക്കെതിരായ ആരോപണം ചൗധരി നിഷേധിച്ചു. തന്നെ
അപകീര്‍ത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെശ്രമമാണിതെന്ന് ചൗധരി
കുറ്റപ്പെടുത്തി. ബഹളത്തെ തുടര്‍ന്ന് ഗുജറാത്ത് നിയമസഭ ഒരു മണിക്കുറോളം നിര്‍ത്തി
വെച്ചു. നേരത്തെ കര്‍ണാടക നിയമസഭയിലെ മൂന്ന് ബി.ജെ.പി മന്ത്രിമാര്‍ അശ്ളീല വീഡിയോ
വിവാദത്തെ തുടര്‍ന്ന് രാജി വെച്ചിരുന്നു.