മുംബൈ: മുംബൈയില്‍ പോലീസ് റെയ്ഡിനിടെ കെട്ടിടത്തില്‍നിന്നു വീണ് രണ്ടു ലൈംഗിക തൊഴിലാളികള്‍ മരിച്ചു. ദക്ഷിണ മുംബൈയിലെ ഗ്രാന്റ് റോഡില്‍ നടന്ന റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് സ്ത്രീകള്‍ മരിച്ചത്.
പ്രദേശത്തെ ഓം ബില്‍ഡിംഗില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു പോലീസ് പരിശോധന. വേശ്യാവൃത്തിക്ക് കുപ്രസിദ്ധി നേടിയ മേഖലയാണ് ഗ്രാന്റ് റോഡ്. ഇവിടെ പരിശോധനയ്ക്കായി പോലീസ് എത്തിയതറിഞ്ഞ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നു കയറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ നിലത്തുവീണാണ് സ്ത്രീകള്‍ അപകടത്തില്‍പ്പെട്ടതെന്ന് ഡിബി മാര്‍ഗ് പോലീസ് അറിയിച്ചു.
ഇവരെ പോലീസ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. മരിച്ച ഒരു സ്ത്രീക്ക് അന്പതിനടുത്തും മറ്റൊരാള്‍ക്ക് മുപ്പതിനടുത്തുമാണ് പ്രായം കണക്കാക്കുന്നത്. ഇരുവരും പശ്ചിമ ബംഗാളില്നിന്നുള്ളവരാണെന്നു പോലീസ് അറിയിച്ചു.