എമിഗ്രേഷനില്‍ കൈക്കൂലി നല്കാന് ശ്രമിച്ച ഏഷ്യന്‍ വംശജന് അറസ്റ്റില്‍
Published on 21 March, 2012
ദോഹ: അനധികൃതമായി രാജ്യത്ത് നിന്ന് കടക്കുന്നതിന് ദോഹ അന്താരാഷ്ട്ര
വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട് വകുപ്പിലെ ജീവനക്കാരന് കൈക്കൂലി നല്കാന്
ശ്രമിച്ച വിദേശി പിടിയിലായി. ഏഷ്യന്‍ രാജ്യക്കാനെയാണ് ആഭ്യന്തരമന്ത്രാലയത്തിന്
കീഴിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സി.ഐ.ഡി) അധികൃതര്‍ അറസ്റ്റ്
ചെയ്തത്.
കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന് കരിമ്പട്ടികയില്‍പ്പെടുത്തിയ
ഇയാള്‍ രാജ്യം വിടുന്നത് കോടതി വിലക്കിയിരുന്നു. ഇത് മറികടന്ന് നാട്ടിലേക്ക്
പോകാനാണ് ഇയാള്‍ എമിഗ്രേഷന്‍ ജീവനക്കാരന് പതിനായിരം റിയാല്‍ കൈക്കൂലി നല്കാന്
ശ്രമിച്ചത്. ഇതേക്കുറിച്ച് വിമാനത്താവള സുരക്ഷാ വിഭാഗത്തില്‍ നിന്ന് രഹസ്യവിവരം
ലഭിച്ച സി.ഐ.ഡി അധികൃതര്‍ പ്രതിയെ പിടികൂടാന്‍ തന്ത്രം മെനയുകയായിരുന്നു. പബ്ളിക്
പ്രോസിക്യൂഷന്‍െറ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ്
ചെയ്തത്. തുടര്‍ അന്വേഷണത്തിനായി പ്രതിയെ ബന്ധപ്പെട്ട സുരക്ഷാ വകുപ്പിന്
കൈമാറി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല