86 മുറിവുകളുമായി സൂറത്തില്‍ പതിനൊന്ന്കാരിയുടെ മൃതദേഹം കണ്ടെത്തി
Published on 15 April, 2018
സൂറത്ത്: കത്വ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍
ശക്തമാകുന്നതിനിടെ സമാനമായ മറ്റൊരു വാര്‍ത്തയാണ് ഗുജറാത്തിലെ സൂറത്തില്‍ നിന്നും
വന്നിരിക്കുന്നത്. ദേഹത്ത് എണ്‍പതോളം മുറിവുകളുമായി പതിനൊന്ന്കാരിയുടെ മൃതദേഹം
കണ്ടെടുത്തതായി ദേശിയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യുന്നു.
പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളിലുള്പ്പടെയുള്ള ശരീര ഭാഗങ്ങളില്‍
86 മുറിവുകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മരണത്തിന് കീഴടങ്ങും മുമ്പ്
ഒരാഴ്ചയെങ്കിലും പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരിക്കാമെന്നാണ്
പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറയുന്നത്.
സൂറത്തിലെ പണ്ടേസാര
പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ക്രിക്കറ്റ് മൈതാനത്തിന് സമീപത്തു
നിന്നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹത്തിലെ മുറിവുകളില്‍ ചിലത് ഏഴു ദിവസവും ചിലത്
ഒരു ദിവസം മാത്രവും പഴക്കമുള്ളതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍
നിന്ന് കുട്ടി എട്ട് ദിവസമെങ്കിലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ്
കരുതുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല