ഹൈദരാബാദ്: കോണ്‍ഗ്രസുമായി ധാരണയാകാം, സഖ്യം പാടില്ലെന്നു സിപിഎമ്മിന്റെ കരട് രാഷ്ട്രീയപ്രമേയം. ഇതോടെ രാഷ്ട്രീയപ്രമേയത്തിന്മേല് വോട്ടെടുപ്പ് ഒഴിവായേക്കുമെന്ന് സൂചന.
മണിക് സര്‍ക്കാരും പിണറായി വിജയനുമടക്കമുള്ള നേതാക്കള്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ വേണ്ട എന്നതിനുപകരം രാഷ്ട്രീയസഖ്യം വേണ്ട എന്ന് മാറ്റിയിട്ടുണ്ട്. ഇത് പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി പക്ഷങ്ങള്‍ക്ക് ഒരുപോലെ സ്വീകാര്യമായ കാര്യമാണ്