ന്യൂഡല്‍ഹി: തീവണ്ടികളില്‍ ജനറല്‍, സ്ലീപ്പര്‍
ക്ലാസുകളില്‍ വരുത്തിയ യാത്രാക്കൂലി വര്‍ധന പിന്‍വലിച്ചു. പാര്‍ലമെന്റില്‍
റെയില്‍വേ ബജറ്റിന് മറുപടി പറയവേ പുതിയ റെയില്‍വേ മന്ത്രി മുകുള്‍ റോയി
ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഉയര്‍ന്ന ക്ലാസുകളിലെ
നിരക്കുവര്‍ധന അതേപടി തുടരും.
റെയില്‍വേ മന്ത്രിയായിരുന്ന ദിനേശ് ത്രിവേദി അവതരിപ്പിച്ച റെയില്‍വേ
ബജറ്റിലാണ് യാത്രാക്കൂലി വര്‍ധന പ്രഖ്യാപിച്ചത്. കിലോമീറ്ററിന് 10 പൈസ
മുതല്‍ 30 പൈസ വരെയായിരുന്നു വര്‍ധന. യാത്രാക്കൂലി വര്‍ധിപ്പിച്ചതിന്റെ
പേരില്‍ സ്വന്തം പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അതൃപ്തിക്ക്
പാത്രമായ ദിനേശ് ത്രിവേദിക്ക് മന്ത്രിസ്ഥാനവും ഇതുമൂലം നഷ്ടമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല