പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന് എം ടിയുടെ രണ്ടാമൂഴും സിനിമയാക്കുന്നതു കാണാന്‍ കാത്തിരിക്കുകയാണു മലയാളി പ്രേക്ഷകര്‍. മഞ്ജു വാര്യരുടെ മടങ്ങി വരവിനു കാരണമായ പരസ്യ ചിത്രത്തിന്റെ സംവിധായകന് കൂടിയായിരുന്നു ശ്രീകുമാര്‍ മേനോന്. ജീവിതത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളുളെയും പ്രയാസങ്ങളെയും കുറിച്ചു സംവിധായകാന്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ വ്യക്തമാക്കിരുന്നു. ഇതില്‍ മഞ്ജുവിനു തന്നോട് ഒരു വിശ്വാസം ഉണ്ടായിരുന്നതു കൊണ്ടാവാം മഞ്ജു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ തായാറായത് എന്നു ശ്രീകുമാര്‍ മേനോന് പറയുന്നു. സംവിധായകന് പറഞ്ഞത് ഇങ്ങനെ.
എന്റെ പതിനാല് കൊല്ലത്തെ ദുഖത്തെ എല്ലാം തേച്ചു മാച്ചു കളഞ്ഞത് എം.ടി (എം.ടി വാസുദേവന്‍ നായര്‍) സാറിന്റെ ഒരു യെസ് ആയിരുന്നു. അദ്ദേഹം രണ്ടാമൂഴം എനിക്ക് ചെയ്യാന്‍ അനുവാദം തന്നതിന്. മൂന്നരമാസം കൊണ്ടാണ് അദ്ദേഹം സ്ക്രിപ്റ്റ് എഴുതിയത്. ഇപ്പോഴും ഓര്‍ക്കുന്നുണ്ട് അദ്ദേഹം ആ സ്ക്രിപ്റ്റ് എന്റെ കയ്യില്‍ തന്നത്. എന്റെ മോളും ഒപ്പം ഉണ്ടായിരുന്നു. ആ സ്ക്രിപ്റ്റ് കയ്യില്‍ വച്ചു തന്നപ്പോള്‍ എനിക്ക് വല്ലാത്ത ഭാരം തോന്നി. ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു സാര്‍ ഞാന്‍ ഈ സിനിമ എടുത്ത് നശിപ്പിക്കില്ല. ഒരു സിനിമ പോലും ചെയ്യാത്ത എന്നെ അദ്ദേഹം വിശ്വസിച്ചു. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായ പലരും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്
മഞ്ജുവിന് എന്നില്‍ ഒരു വിശ്വാസം ഉണ്ടായിരിക്കാം. അത് എനിക്ക് അറിയില്ല. ഞാന്‍ മഞ്ജുവിന് വേണ്ടി പരസ്യം ചെയ്യാനൊരുങ്ങിയപ്പോള്‍ അവര്‍ അതിന് തയ്യാറായത് അതുകൊണ്ടായിരിക്കാം. ഞാന്‍ മഞ്ജുവിനെ ഉപദ്രവിക്കില്ലെന്നും നല്ലത് മാത്രമേ ചെയ്യുകയുള്ളൂ എന്നും തോന്നിയിരിക്കാം. മഞ്ജുവിന്റെ വിശ്വാസം കാക്കേണ്ടത് എന്റെ കടമയാണ്. നമ്മള് ഒരാള്‍ക്ക് വാക്ക് കൊടുത്താല്‍ അതില്‍ നിന്ന് പിന്മാറാന് പാടില്ലല്ലോ. പിന്മാറണം എങ്കില്‍ അവരും ഞാനും കൂടി തീരുമാനിക്കണം. ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന് എനിക്കറിയം. എന്നെപ്പറ്റി ഞാന്‍ എന്ത് ചിന്തിക്കുന്നു എന്നതാണ് എന്റെ വിഷയം. മറ്റുള്ളവരെക്കുറിച്ച് ഞാന്‍ ആലോചിക്കാറില്ല എന്നും ശ്രീകുമാര്‍ മേനോന് പറയുന്നു