Image

പിഞ്ചുകുട്ടികളെ പീഡിപ്പിക്കുന്ന നാടായി കേരളം മാറുന്നു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

Published on 23 April, 2018
പിഞ്ചുകുട്ടികളെ പീഡിപ്പിക്കുന്ന നാടായി കേരളം മാറുന്നു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ദൈവത്തിന്റെ സ്വന്തം നാടാണെന്ന കേരളത്തിന്റെ ആത്മാഭിമാനത്തിനു കളങ്കം. സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കെതിരേ പീഡനം വര്‍ദ്ധിക്കുന്നു. പോക്‌സോ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. 12 വയസ്സില്‍ താഴെ പ്രായക്കാരായ 21 ശതമാനം പെണ്‍കുട്ടികളും പീഡനത്തിന് ഇരയാകുന്നതായി ദേശീയ ക്രൈം റെക്കോഡ്‌സ്ബ്യൂറോയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

ശനിയാഴ്ച എന്‍സിആര്‍ബി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബലാത്സംഗങ്ങളില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ എണ്ണം 785 ആണ്. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്തതായി തെളിയിക്കപ്പെട്ടവര്‍ക്ക് ദീര്‍ഘതടവോ വധശിക്ഷയോ ഉറപ്പാക്കുന്ന തരത്തിലുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച പുറപ്പെടുവിച്ചിരുന്നു. 2016 ല്‍ ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ എണ്ണം 21 ശതമാനമാണ്. ബലാത്സംഗത്തിനിരയായ 42 കുട്ടികള്‍ ആറു വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നു. ആറിനും 12നും ഇടയില്‍ പ്രായമുള്ള 146 പേരാണ് ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടത്.

സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 12നും 18 നും ഇടയില്‍ ബലാത്സംഗത്തെ അതിജീവിച്ചവരുടെ എണ്ണം കൂടുകയാണ്. 2016 ല്‍ ബലാത്സംഗത്തിന് ഇരയായത് 276 കുട്ടികളാണ്. 16 നും 18 നും ഇടയില്‍ പ്രായമുള്ളവരില്‍ ബലാത്സംഗം ചെയ്യപ്പെട്ടത് 412 ആണ്.

കേരളത്തില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ബലാത്സംഗത്തിന്റെ 25 ശതമാനമാണ് അത്. ഈ കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 876 പേര്‍ ബലാത്സംഗത്തിന് ഇരയായി. ഇതു തന്നെ മൊത്തം എണ്ണത്തിന്റെ 52.89 ശതമാനത്തോളം വരും. മൊത്തം ബലാത്സംഗത്തിന്റെ 47.4 ശതമാനം എന്ന കണക്കില്‍ ഈ കാലയളവില്‍ 785 സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി.

രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ ബലാത്സംഗം ചെയ്യപ്പെടുന്ന ഭീതിദമായ സാഹചര്യം ഉയരുന്നതിനാല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം 16 വയസ്സില്‍ താഴെ പ്രായമായവരെ പീഡിപ്പിച്ചാല്‍ വധശിക്ഷയോ ജീവപര്യന്തമോ ആണ് ശിക്ഷ. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷയാണ് പുതിയനിയമ പ്രകാരം നിലവില്‍ വരുന്നത്.

കൂട്ട ബലാത്സംഗമോ മറ്റ് പീഡനമോ നടപ്പിലാക്കിയാല്‍ അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കണം. അന്വേഷണത്തിനും വിചാരണയ്ക്കും രണ്ടുമാസത്തെ സമയം നല്‍കും. തെളിവ് ഉറപ്പാക്കാന്‍ പ്രത്യേക ഫോറന്‍സിക് ലാബും പദ്ധതിയിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക