കേരളത്തില്‍ ഇന്ധനവില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. ഇതോടെ, വിലക്കയറ്റവും രൂക്ഷമായി. സാധാരണക്കാരന്റെ പോക്കറ്റിനു തീപിടിക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
സംസ്ഥാനത്ത് റിക്കാര്‍ഡ് നിലവാരത്തില്‍ പെട്രോള്‍, ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.47 രൂപയിലെത്തി. 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡീസല്‍ വിലയും സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 71.33 രൂപയാണ്.
രാജ്യാന്തര തലത്തില്‍ അസംസ്കൃത എണ്ണവില ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണമായി പറയപ്പെടുന്നത്. എന്നാല്‍ തീരുവയില്‍ ഉണ്ടായിരിക്കുന്ന വലിയ മാറ്റമാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നുത്.