നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ ആഭാസം
ഏപ്രില്‍ 27ന് തിയറ്ററുകളിലെത്തില്ല. പകരമായി മെയ് നാലിനാണ് ചിത്രം റിലീസ്
ചെയ്യുന്നത്. ഇത്തവണ കൂടുതല്‍ റിലീസുള്ളതിനാല്‍ തീയേറ്ററുകള്‍ ലഭിക്കാത്തതാണ്
കാരണമെന്ന് സംവിധായകന് ജൂബിത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സംസ്കാരം എന്ന
പേരിലും സദാചാരം എന്ന പേരിലും അടിച്ചേല്‍പ്പിക്കുന്ന വൃത്തികേടുകളെയും സമൂഹത്തില്‍
നിലനില്‍ക്കുന്ന സവര്‍ണ മനോഭാവത്തെയുമാണ് ചിത്രം വിമര്‍ശന വിധേയമാക്കുന്നതെന്ന്
സംവിധായകന് പറയുന്നു.
രാജീവ് രവിയുടെ നേതൃത്വത്തില്‍ കളക്ടീവ് ഫേസ് വണ്‍
നിര്‍മിക്കുന്ന ആഭാസത്തില്‍ സുരാജിന് പുറമേ റിമ കല്ലിങ്ങല്‍, ഇന്ദ്രന്‍സ്,
മാമുക്കോയ, അലന്‍സിയര്‍, ശീതള്‍ ശ്യം എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍
ചെയ്യുന്നു. സ്പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന് ആണ്
നിര്‍മ്മാണം