കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണയുണ്ടെന്ന് വെളിപ്പെടുത്തി ജനതാദള്‍ സെക്കുലര്‍ പ്രവര്‍ത്തകര്‍. ബിജെപിയുടെ ടീം ബിയായി പ്രവര്‍ത്തിക്കുകയാണ് എച്ച്.ഡി ദേവ ഗൗഡയുടെ പാര്‍ട്ടിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ജനതാദള്‍ എസ് പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. ബിജെപി തങ്ങളെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെന്ന് ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ എന്‍ഡിടിവിയോടു പറഞ്ഞു. നിരവധി ബിജെപി നേതാക്കള്‍ തങ്ങള്‍ക്ക് പരസ്യമായി പിന്തുണ നല്‍കിയിട്ടുണ്ട്. ഇത് രഹസ്യ ധാരണയല്ല, തുറന്ന പിന്തുണയാണെന്ന് ജെഡിഎസ് അംഗമായ ചന്ദ്ര ബീരിഹുണ്ടി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല