കോണ്‍ഗ്രസിനെയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും നേരിട്ട്
കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പിന് 11 ദിവസം
മാത്രം ശേഷിക്കെ പ്രചരണത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ എത്തിയപ്പോഴാണ് മോദി
രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചത്.
പേപ്പറിന്റെ സഹായമില്ലാതെ 15 മിനിറ്റ്
തുടര്‍ച്ചയായി സംസാരിക്കാന്‍ കഴിയുമോയെന്നും കോണ്‍ഗ്രസ് അധ്യക്ഷനെ വെല്ലുവിളിച്ചു.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് പേപ്പറിന്റെ
സഹായമില്ലാതെ 15 മിനിറ്റ് തുടര്‍ച്ചയായി സംസാരിക്കാനാണ് മോദി
വെല്ലുവിളിച്ചിരിക്കുന്നത്. ഹിന്ദിയിലോ ഇംഗ്ലിഷിലോ 'മാതൃ ഭാഷ'യിലോ രാഹുലിനു
സംസാരിക്കാമെന്നും മോദി പറഞ്ഞു.
രാഹുലിന്റെ മാതാവും മുന്‍ കോണ്‍ഗ്രസ്
അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ വേരുകള്‍ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു
മോദിയുടെ 'മാതൃ ഭാഷ' പ്രയോഗം.
പതിവുപോലെ കന്നഡയില്‍ പ്രസംഗം ആരംഭിച്ച മോദി
പിന്നീട് ഹിന്ദിയിലേക്കു മാറിയാണു കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല