ക്വീന്‍സ് (ന്യൂയോര്‍ക്ക്) : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്കോപ്പല്‍ രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ ചെറി ലെയിനിലുള്ള സെന്റ് ഗ്രിഗോറിയോസ് ഇടവക സന്ദര്‍ശിച്ചു. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, മറ്റ് കൗണ്‍സില്‍ അംഗങ്ങളായ സാജന് മാത്യു, സന്തോഷ് മത്തായി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇടവക വികാരി ഫാ. ഗ്രിഗറി വര്‍ഗീസ് ആമുഖ പ്രസംഗം നടത്തി കൗണ്‍സില്‍ അംഗങ്ങളെ സ്വാഗതം ചെയ്തു. ഇടവക ജനങ്ങള്‍ എല്ലാവരും ആഘോഷപരി പാടികളില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഡോ. ഫിലിപ്പ് ജോര്‍ജ്, സാജന് മാത്യു എന്നിവര്‍ പരിപാടികളുടെ നടത്തിപ്പിനെക്കുറിച്ച് സംസാരിച്ചു.
ഓഗസ്റ്റ് 26 ഞായര്‍ വൈകിട്ട് 5നു ന്യൂറോഷയിലുള്ള ഗ്രീന്‍ ട്രീ കണ്ട്രി ക്ലബ് സമുച്ചയത്തിലാണ് ആഘോഷ പരിപാടികള്‍. സഭയുടെ പരമാധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമ്മ പൗലൂസ് ദ്വീതീയന്‍ കാതോലിക്കാ ബാവാ മറ്റ് മെത്രാപ്പോലീത്തമാര്‍, എക്യുമിനിക്കല് പ്രസ്ഥാന വക്താക്കള്‍, ഇതര സഭാ നേതാക്കള്‍, സാമൂഹ്യ സാംസ്കാരിക അംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവരൊക്കെ പങ്കെടുക്കും.
വിവരങ്ങള്‍ക്ക് :
ജനറല്‍ കണ്‍വീനര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് : 646 361 9509
ഭദ്രാസന സെക്രട്ടറി ഫാ. സുജിത് തോമസ് : 516 754 0743