പഴനി: പഴനിക്കടുത്തുണ്ടായ
വാഹനാപകടത്തില്‍ ഏഴു മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളാണ്
അപകടത്തില്‍പെട്ടത്. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ (60), സുരേഷ് (52),
ഭാര്യ രേഖ, മകന് മനു (27), അഭിജിത് (14) , സജിനി എന്നിവരാണു മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ ആദിത്യന് (12) അതീവ ഗുരുതരാവസ്ഥയില്‍
ചികിത്സയിലാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്നി വാന്‍ ലോറിയുമായി
കൂട്ടിയിടിച്ചാണ് അപകടം. പുലര്‍ച്ചെ 12.15 ഓടെയാണ് അപകടമുണ്ടായത്.