നടി നേഹ ധൂപിയ വിവാഹിതയായി. സിനിമാ താരവും മോഡലുമായ അങ്കത് ബേഡിയാണ് വരന്.
ഇരുവരും വിവാഹിതരായ കാര്യം നേഹ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരോട്
പങ്കുവച്ചത്.
'എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. ഞാന്‍ എന്റെ
സുഹൃത്തിനെ വിവാഹം ചെയ്തു'നേഹ കുറിച്ചു. ബെസ്റ്റ് ഫ്രണ്ട്....ഇപ്പോള്‍ ഭാര്യ
അങ്കത് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. ന്യൂഡല്‍ഹിയിലെ ഒരു ഗുരുദ്വാരയില്‍
വെച്ച് സിഖ് ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. അടുത്ത
ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
നേവി
ഉദ്യോഗസ്ഥനായ പ്രദീപ് സിങ് ധൂപിയയുടെയും മന്ദീപറിന്റെയും മകളായി
കൊച്ചിയിലായിരുന്നു നേഹയുടെ ജനനം. പ്രിയദര്ശന് സംവിധാനം ചെയ്ത മോഹന്‍ലാല്‍
ചിത്രം മിന്നാരത്തിലൂടെ ബാലതാരമായാണ് നേഹ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
മഞ്ജു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 2002ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം
നേഹ സ്വന്തമാക്കി. 2002ലെ തന്നെ മിസ്സ് യൂണിവേഴ്സ് മത്സരത്തിലും നേഹ
പങ്കെടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല