ലണ്ടന്‍: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിലെ അംഗ അസോസിയേഷനില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്ന 2018 ലെ റീജണ്‍ കായിക മേളക്ക് ലൂട്ടനിലെ ഫാര്‍ലി ഹില്ലിലുള്ള സ്ട്രോക്ക് വുഡ് അത്ലറ്റിക് സെന്റര്‍ പാര്‍ക്ക് വേദിയാകും. ജൂണ്‍ 16 നു (ശനി) 12 മുതല്‍ വൈകുന്നേരം 5 വരെയാണ്
മേള.
ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോടു കൂടിയ വേദി മികച്ച മത്സരം ഉറപ്പാക്കുന്നു. റീജണ്‍ കായികമേളയിലെ വിജയികള്‍ക്കാണ് യുക്മ നാഷണല്‍ കായികമേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. കായിക മേളയില്‍ പരമാവധി കായിക താരങ്ങളെ പങ്കെടുപ്പിക്കുവാന്‍ അംഗ അസോസിയേഷനുകള്‍ ശ്രമിക്കണമെന്ന് റീജണ്‍ പ്രസിഡന്റ് ബാബു മങ്കുഴിയില്‍ അഭ്യര്‍ഥിച്ചു.
വിവരങ്ങള്‍ക്ക്: ജോജോ തെരുവന്‍ 07753 329563.
റിപ്പോര്‍ട്ട്: റജി നന്തികാട്ട്