ഡാളസ്: ഡാളസിലെ വിവിധ ഭാഗങ്ങളില്‍
നടത്തിവരുന്ന റിഥം ഓഫ് ഡാളസ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ
കലാപ്രകടനങ്ങള്‍ ഡാളസ് സെന്റ്മേരിസ് ഓര്‍ത്തോഡോക്സ് പള്ളിയുടെ
ആഡിറ്റോറിയത്തില്‍ മെയ് മാസം 12-നു ശനിയാഴ്ച 4:30 മണി മുതല്‍ അരങ്ങേറും.
ഭാരതനാട്ട്യം, സെമി ക്ലാസിക്കല്‍ ഡാന്‍സ്, ബോളിവുഡ്,ഫോള്ക ്ഡാന്‍സ്,
കൂടാതെ പിയാനോ, കര്‍ണാട്ടിക് മ്യൂസിക്, ഗിറ്റാര്‍ തുടങ്ങിയ ക്ലാസുകളിലെ
വിദ്യാര്‍ത്ഥികളുടെ മികച്ചകലാപ്രകനങ്ങള് നടത്തപ്പെടും.
ജിമ്മി & ഷൈനി ഫിലിപ്പ് എന്നിവര്‍ നടത്തിവരുന്ന റിഥം ഓഫ് ഡാലസിന്റെ
പത്താമത് വര്ഷികസമ്മേളനത്തിലേക്ക് ഡാളസിലെ എല്ലാ കലാപ്രേമികളെയും
ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.