മെല്‍ബണ്‍: പാലക്കാട് ഒറ്റപ്പാലം സ്വദേശി മെല്‍ബണില്‍ നിര്യാതനായി. മെല്‍ബണ്‍ ശ്രീനാരായണ മിഷന്റെ മുന്‍ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന സുമേഷ് പള്ളത്ത് (39) ആണ് ഹൃദയാഘാതത്തെതുടര്‍ന്നു നിര്യാതനായത്.
ചൊവ്വാഴ്ച കാരംഡൗണിലുള്ള ഓഫീസില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്നു മോണാഷ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് നാട്ടില്‍ നടക്കും.
സിവില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായ സുമേഷ് ഡാന്‍ഡിനോംഗ് സൗത്തില്‍ ത്രീഡി സ്ട്രക്ചര്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ടെക്നോ സ്ട്രക്ചര്‍ െ്രെപവറ്റ് ലിമിറ്റഡിന്േ!റയും എലൈറ്റ് ഹോംസ് ലിമിറ്റഡിന്േ!റയും ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഫ്രാങ്ക്സ്റ്റണ്‍ ആശുപത്രിയിലെ നഴ്സായ ധന്യ ആണ് ഭാര്യ. മക്കള്‍: സിയോണ, ദിയ.
പൊതുദര്‍ശനം ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മുതല്‍ 4 വരെ നടക്കും.