അല്‍ കോബാര്‍: നവയുഗം സാംസ്കാരികവേദി കുടുംബവേദിയുടെയും, വനിതാവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ അരങ്ങേറിയ വിഷുആഘോഷപരിപാടികള്, പ്രവാസലോകത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സൗഹൃദത്തിന്റെയും, ഒത്തൊരുമയുടെയും, സന്തോഷത്തിന്റെയും ഉത്സവഛായ പകര്‍ന്നു.
അല്‍കോബാര്‍ നെസ്റ്റോ ആഡിറ്റോറിയത്തില്‍ നടന്ന വിഷുആഘോഷപരിപാടികള്, ഉച്ചയ്ക്ക് നടന്ന വിഭവസമൃദ്ധമായ വിഷുസദ്യയോട് കൂടിയാണ് ആരംഭിച്ചത്. തുടര്‍ന്ന് വിവിധങ്ങളായ കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറി. ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്ക്കൂളിന്റെ മാനേജ്മെന്റ് കമ്മിറ്റിയിലെ മലയാളി പ്രതിനിധി സുനില്‍ മുഹമ്മദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. നവയുഗം കുടുംബാംഗങ്ങളും കലാകാരന്മാരും പങ്കെടുത്ത സംഗീത, നൃത്ത പരിപാടികള്‍, മിമിക്രി എന്നിവയൊക്കെ ഏറെ ആവേശത്തോടെ കാണികള്‍ സ്വീകരിച്ചു. അശ്വതി രാജന് അവതാരകയായ കലാപരിപാടിയില്‍ സഹീര്‍ഷ, ജിന്‍ഷ ഹരിദാസ്, നിസാര്‍ ആലപ്പുഴ, ആമിന ഷാഹിദ്,ബിജു മുണ്ടക്കയം, കാര്‍ത്തിക്,വിനോദ്, വിവേക് എന്നിവര്‍ ഗാനങ്ങളും, മാളവിക ഗോപകുമാര്‍, ഐശ്വര്യ രാജന്, കൃതിമുഖ സ്ക്കൂള് വിദ്യാര്‍ഥികള്‍ എന്നിവര്‍ നൃത്തങ്ങളും, ജല്‍സണ്‍ മാള മിമിക്രിയും അവതരിപ്പിച്ചു,
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, രക്ഷാധികാരി ഷാജി മതിലകം, എഴുത്തുകാരായ ഡോക്ടര്‍ ടെസ്സി റോണി, മാധവ് കെ വാസുദേവ്, എന്നിവര്‍ സംസാരിച്ചു. നവയുഗം കുടുംബവേദി കണ്‍വീനര്‍ ദാസന് രാഘവന് സ്വാഗതവും, ശ്രീമതി സുമി ശ്രീലാല്‍ നന്ദിയും പറഞ്ഞു.
വിഷുവാഘോഷപരിപാടികള്ക്ക് നവയുഗം കേന്ദ്രനേതാക്കളായ സാജന് കണിയാപുരം, ഉണ്ണി പൂച്ചെടിയല്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ഷിബുകുമാര്‍, അരുണ്‍ ചാത്തന്നൂര്‍, മിനി ഷാജി, അരുണ്‍ നൂറനാട്, ഗോപകുമാര്‍, മുനീര്‍ ഖാന്, പ്രഭാകരന്, രാജേഷ് ചടയമംഗലം, ശ്രീലാല്‍, സനു മഠത്തില്‍, അബ്ദുള്‍ലത്തീഫ് മൈനാഗപള്ളി , മീനു അരുണ്‍, നിസാം കൊല്ലം, അനീഷ കലാം, ബിനു കുഞ്ഞു എന്നിവര്‍ നേതൃത്വം നല്കി.