ചെങ്ങന്നൂരില്‍ യു.ഡി.എഫിന്റെ വിജയം ഉറപ്പെന്ന് ഉമ്മന്‍ചാണ്ടി
Published on 17 May, 2018
ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ യു.ഡി.എഫിന്റെ വിജയം ഉറപ്പായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സംസ്ഥാന ഭരണം വിലയിരുത്തേണ്ടത് ജനങ്ങളാണ്. ജനങ്ങള്‍ അത് ശരിക്കും വിലയിരുത്തുന്നുണ്ട്. ചെങ്ങന്നൂരില്‍ ഈ വിലയിരുത്തലിന്റെ ഫലം കാണാം. യു.ഡി.എഫ് ഭരണകാലത്ത് നടപ്പാക്കിയ കാര്യങ്ങളാണ് ചെങ്ങന്നൂരില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളായി കൊട്ടി ഘോഷിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മണ്ഡലത്തില്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പറയട്ടെ. എം.സി.റോഡ് വികസനവും കല്ലിശ്ശേരി പാലവും ഉദാഹരണമായി എടുക്കാം. റേഷന്‍ കിട്ടുന്ന കാര്യം മാത്രം നോക്കിയാല്‍ മതി. പുതിയ റേഷന്‍ കാര്‍ഡ് പോലും അനുവദിക്കുന്നില്ല. കാര്‍ഡിന് വേണ്ടി ലക്ഷക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. എല്‍.ഡി.എഫ് പറയുന്ന വികസനം ഏതു കാലത്താണ് നടന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം.
കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത് രാജ്യത്തിന് ആകെ അപമാനമാണ്. ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസ് ജനതാദള്‍ സഖ്യത്തെ അധികാരത്തില്‍ നിന്ന് മാറ്രി നിര്‍ത്തിയതിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ചിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല