ജന്മനാ കേള്‍വിക്കുറവും സംസാരശേഷിയുമില്ലാത്ത പിഞ്ചുബാലിക ചികിത്സാ സഹായം തേടുന്നു.
വള്ളുവള്ളി കൊച്ചാല്‍ ഊരകത്ത് വീട്ടില്‍ ജോസിന്റെ രണ്ടര വയസുള്ള മകള്‍ അനീറ്റയാണ്
ശസ്ത്രക്രിയയ്ക്കുള്ള ചെലവിനായി സഹായം തേടുന്നത്. ശസ്ത്രക്രിയയിലൂടെ
അനീറ്റയ്ക്ക് കേള്‍വി ശക്തിയും സംസാരശേഷിയും ലഭിക്കുമെന്ന് പരിശോധന നടത്തിയ
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍ മാത്യു ഡൊമിനിക് പറയുന്നു.
ശസ്ത്രക്രിയയ്ക്ക് എട്ടു ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ആശുപത്രി
അധികൃതര്‍ പറയുന്നത്. കൂലിപ്പണിക്കാരനായ പിതാവിന് താങ്ങാവുന്നതിലപ്പുറമാണ്
അനീറ്റയുടെ ചികിത്സാ ചെലവ്. അനീറ്റയുടെ ചികിത്സയ്ക്കായി കൊച്ചാല്‍ സെന്റ്
ആന്റണീസ് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ (9961133641)
ചെയര്‍മാനായും, വാര്‍ഡ് മെമ്പര്‍ ആന്റണി കോട്ടയ്ക്കല്‍ (9847431312) കണ്‍വീനറായും
ജോയി ചൂതംപറമ്പില്‍ ( 9388607144) ഖജാന്‍ജിയായും `അനീറ്റ ചികിത്സാ സഹായനിധി' എന്ന
പേരില്‍ കമ്മിറ്റി രൂപീകരിച്ച് എസ്ബിഐ ചെറിയപ്പിള്ളി ശാഖയില്‍ 32233438996
നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്.
ചെയര്മാന്- ഫാ. നിക്കോളാസ്
മണിപറമ്പില്‍
കണ്‍വീനര്‍- ആന്റണി കോട്ടയ്ക്കല്‍ (വാര്‍ഡ്
മെമ്പര്‍)
ഖജാന്‍ജി- ജോയി ചൂതംപറമ്പില്‍