നടി
സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രംമഹാനടിയുടെ പാത പിന്തുടര്ന്ന് നടി
സൗന്ദര്യയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട് . പെലി
ചൂപുല്ലു എന്ന സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍
തന്നെയാകും സൗന്ദര്യയുടെ ജീവിത കഥ പറയുന്ന ചിത്രമൊരുക്കുന്നത് എന്നാണ്
സൂചന.ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സൗന്ദര്യയെ
അവതരിപ്പിക്കുന്നത് ആരായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കന്നഡ
സിനിമയിലെ പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ കെ. പി. സത്യനാരായണന്റെ മകളായ
സൗന്ദര്യ കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് സിനിമാരംഗത്ത്
ചുവടുറപ്പിച്ചത്. എന്നാല്‍ തെലുങ്ക് സിനിമയാണ് അവര്‍ക്ക് തെന്നിന്ത്യയിലെ
പ്രശസ്തരായ നടിമാരുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്.
പിന്നീട്
സൂപ്പര്‍ താരമായ രജനികാന്തിനൊപ്പം വരെ സൗന്ദര്യ അഭിനയിച്ചു രജനികാന്തിന്റെ സൂപ്പര്‍
ഹിറ്റുകളായ പടയപ്പാ, അരുണാചലം തുടങ്ങിയവയില്‍ സൗന്ദര്യ നായികയായി. കിളിച്ചുണ്ടന്‍
മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി വളരെ കുറച്ച് മലയാളം സിനിമയില്‍
മാത്രമേ സൗന്ദര്യ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ആ ചിത്രങ്ങളിലൂടെ തന്നെ മലയാളി
പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായി മാറി. 2004 ല്‍ ഹെലികോപ്ടര്‍ തകര്‍ന്ന്
വീണായിരുന്നു സൗന്ദര്യയുടെ മരണം